കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി ഒരു വര്‍ഷമായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ചതില്‍ പൊതുവായ ഇളവ് നല്‍കാന്‍ ഉദ്ദേശമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഗാര്‍ഹിക വിസയിലുള്ള ഡ്രൈവര്‍മാര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ലൈസന്‍സ് പുതിയത് അനുവദിക്കുകയോ നിലവിലെ ലൈസന്‍സ് പുതുക്കി നല്‍കുകയോ ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു.
കുവൈറ്റി സ്ത്രീകളെ വിവാഹം ചെയ്ത വിദേശികള്‍ക്കും ഇവരുടെ മക്കള്‍ക്കും മൂന്ന് വര്‍ഷത്തേക്ക് ലൈസന്‍സ് കാലാവധി നല്‍കുമെന്നും ഗതാഗത വകുപ്പ് അധികൃതര്‍ അറീയിച്ചു. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിനാല്‍, ഒരു വര്‍ഷക്കാലാവധിയില്‍ ലൈസന്‍സ് പുതുക്കുന്നത് വലിയ പ്രയാസം സൃഷ്ടിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here