ലോകത്തെ മൂല്യമേറിയ കറൻസിയിൽ ഒന്നാം സ്ഥാനത്ത് കുവൈറ്റ്‌ ദിനാർ; പത്താം സ്ഥാനത്ത് 
യുഎസ്‌ ഡോളർ; 
ഇന്ത്യൻ രൂപ പട്ടികയിലില്ല

ലോകത്തെ മൂല്യമേറിയ കറൻസികളുടെ പട്ടികയിൽ കുവൈറ്റ്‌ ദിനാർ ഒന്നാമത്‌. ഫോബ്‌സ്‌ മാസികയാണ് പട്ടിക പുറത്തിറക്കിയത്. പട്ടിക തയ്യാറാക്കിയത് അമേരിക്കൻ ഡോളർ, ഇന്ത്യൻ രൂപ എന്നിവയുമായുള്ള വിനിമയമൂല്യത്തിന്റെ അടിസ്ഥാനത്തിലാണ്‌. ഒരു കുവൈറ്റ്‌ ദിനാർ 270.23 ഇന്ത്യൻ രൂപയ്ക്കും 3.25 യുഎസ്‌ ഡോളറിനും തുല്യമാണ്‌. 10 കറൻസികളുടെ പട്ടികയിൽ അവസാന സ്ഥാനമാണ് യുഎസ്‌ ഡോളറിനുള്ളത്. ഇന്ത്യൻ രൂപയുമായി തട്ടിച്ചുനോക്കിയാൽ വിനിമയമൂല്യം 83.10. ഈ പട്ടികയിൽ ഇന്ത്യൻ രൂപ ഇല്ല.

വിനിമയമൂല്യത്തിൽ ലോകത്ത്‌ രണ്ടാം സ്ഥാനം ബഹ്‌റൈനി ദിനാറിനാണ്‌. ഒമാനി റിയാൽ, ജോർദാനിയൻ ദിനാർ, ജിബ്രാൾട്ടർ പൗണ്ട്‌, ബ്രിട്ടീഷ്‌ പൗണ്ട്‌, കേയ്‌മാൻ ഐലൻഡ്‌ ഡോളർ, സ്വിസ്‌ ഫ്രാങ്ക്‌, യൂറോ എന്നിവ മൂന്നുമുതൽ ഒമ്പതുവരെ സ്ഥാനങ്ങളിൽ. പതിനഞ്ചാം സ്ഥാനമാണ്‌ ഇന്ത്യൻ രൂപയ്ക്ക്‌. പ്രാബല്യത്തിൽവന്ന 1960 മുതൽ വിനിമയ മൂല്യത്തിൽ ഒന്നാമതാണ്‌ കുവൈറ്റ്‌ ദിനാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News