കുവൈറ്റിൽ ഗതാഗത നിയമ ലംഘനങ്ങൾ നടത്തുന്നവർക്ക് ഇനി കനത്തശിക്ഷ

Kuwait traffic law

കഴിഞ്ഞ ദിവസം കുവൈറ്റ് മന്ത്രിസഭ അംഗീകാരം നൽകിയ പുതിയ ഗതാഗത നിയമത്തിൽ, ഗുരുതരമായ ഗതാഗത ലംഘനങ്ങൾ നടത്തുന്നവർക്ക് കനത്ത ശിക്ഷയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പുതിയ നിയമത്തിലെ ഏറ്റവും കുറഞ്ഞ പിഴ നിരോധിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നതിന് 15 ദീനാറാണ്. നിലവിലെ പിഴ 5 ദിനാർ എന്നത് വർധിപ്പിച്ചാണ് പതിനഞ്ചാക്കിയത്.

മദ്യപിച്ച് വാഹനമോടിക്കുമ്പോൾ ഗുരുതരമായ പരിക്കോ മരണമോ ഉണ്ടാക്കിയാൽ ഏറ്റവും വലിയ പിഴ 5,000 ദിനാർ വരെയാകാം. ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാലുള്ള പിഴ 5 ദിനാറിൽ നിന്ന് 75 ദിനാറായും, സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തതിൻ്റെ പിഴ മുന്നിരട്ടിയായി ,10 ദിനാറിൽ നിന്ന് 30 ദിനറായി വർധിപ്പിക്കും.

Also Read: യുഎഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് ഓർമ കേരളോത്സവം

അശ്രദ്ധയോടെയുള്ള വാഹനം ഓടിച്ചാൽ പിഴ 30 ദീനാറിൽ നിന്ന് 150 , ചുവന്ന ട്രാഫിക് ലൈറ്റ് മറികടക്കുന്നതിനുള്ള പിഴ 50 ദീനാറിൽ നിന്ന് 150 ദീനാർ എന്നിങ്ങനെ വർധിപ്പിക്കും. പൊതുനിരത്തുകളിൽ ഓട്ടമത്സരം നടത്തുന്നതിനുള്ള പിഴ നിലവിൽ 50 ദീനാറിൽ നിന്ന് 150 ദീനാറായി ഭേദഗതി ചെയ്യുന്നതും പുതിയ നിയമത്തിൽ ഉൾപ്പെടുന്നു.

പ്രത്യേക ആവശ്യങ്ങളുള്ള ആളുകൾക്കായുള്ള നിയുക്ത പാർക്കിങ് സ്ഥലങ്ങളിൽ വാഹനം പാർക്കുചെയ്താൽ പിഴ 15 മടങ്ങ് വർധിപ്പിച്ച് 10 ൽനിന്ന് 150 ദീനാറാക്കും. മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുന്നവർക്ക് 1000 മുതൽ 3000 ദിനാർ വരെ പിഴയും ഒരു വർഷം മുതൽ രണ്ട് വർഷം വരെ തടവും ലഭിക്കും.

Also Read: കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ സൗദി; വാറ്റ് റീഫണ്ട് സംവിധാനം നടപ്പിലാക്കിയേക്കും

പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചാൽ 2,000 മുതൽ 3,000 ദിനാർ വരെ പിഴയും ഒന്നു മുതൽ മൂന്നു വർഷം വരെ തടവും ലഭിക്കും. അമിതവേഗതയ്ക്കുള്ള പിഴകൾ വാഹനമോടിക്കുന്നയാൾ വേഗപരിധി കവിയുന്നതിൻ്റെ അടിസ്ഥാനത്തിൽ 20- 50 ദിനാറിന് ഇടയിൽ നിന്ന് 70-150 ദിനാറിന്‌ ഇടയിലായി ഉയർത്തുകയും ചെയ്യുമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration