കുവൈറ്റിലെ മംഗഫിലെ തീപിടിത്തത്തില്‍ രക്ഷാപ്രവര്‍ത്തങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ സാമൂഹ്യ പ്രവര്‍ത്തനത്തിന് കുവൈറ്റിന്റെ ആദരവ്. മംഗഫ് ലേബര്‍ ക്യാമ്പില്‍ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് നടത്തിയ സാമൂഹിക പ്രവര്‍ത്തനത്തിന് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സ് വിഭാഗത്തിന്റെ മേജര്‍ ജനറല്‍ ഈദ് റാഷിദ് അല്‍ ഒവൈഹാന്‍ പ്രശംസ പത്രം കല കുവൈറ്റ് സാമൂഹിക വിഭാഗം സെക്രട്ടറി ജിന്‍സിന് കൈമാറി. തീപിടിത്തത്തില്‍ 49 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ഒട്ടനവധി പേര്‍ക്ക് പരിക്കുകള്‍ പറ്റുകയും ചെയ്തിരുന്നു.
ALSO READ:കോട്ടയത്ത് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ പൊലീസുകാരനെ കാണാനില്ലെന്ന് പരാതി
കുവൈറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തത്തിന്റെ ഞെട്ടലിലാണ് പ്രവാസി സമൂഹം. ഈ ദുരന്തമുഖത്ത് വളരെ കൃത്യമായി ഇടപെടുകയും, രക്ഷാപ്രവര്‍ത്തങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുവാനും കല കുവൈത്തിന്റെ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. മരണപ്പെട്ടവരുടേയും, ചികിത്സയില്‍ കഴിയുന്നവരുടെയും കുടുംബാംഗങ്ങള്‍ക്ക് സമയബന്ധിതമായി അവരെ കുറിച്ചുള്ള വിവരങ്ങള്‍ എത്തിച്ചുകൊടുക്കാനും, കേരള ഗവണ്‍മെന്റിന്റെ നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കിന്റെ വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാനും, കുവൈറ്റിലെ ഇന്ത്യന്‍ എംബസി അഗ്‌നിബാധ ദുരന്തവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സ്‌ക്വാഡിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനം നടത്താനും കല കുവൈറ്റ് അംഗങ്ങള്‍ക്ക് സാധിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here