‘സൂപ്പര്‍ ഹീറോയുടെ കെട്ട് മാറാതെയുള്ള സുരേഷ് ഗോപിയുടെ ധാര്‍ഷ്ട്യവും ഭീഷണിയും മാധ്യമപ്രവര്‍ത്തകരോട് വേണ്ട’; കെയുഡബ്ല്യുജെ

Suresh gopi

വഖഫ് വിഷയത്തിലെ വിവാദമായ കിരാത പരാമര്‍ശത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകനെ തന്റെ മുറിയിലേക്ക് വിളിച്ചു വരുത്തി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍.

കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തുടരുന്ന അധിക്ഷേപവും വിരട്ടലും അങ്ങേയറ്റം അപലപനീയമെന്നും സിനിമയില്‍ പണ്ട് കൈയടി നേടിയ സൂപ്പര്‍ ഹീറോയുടെ കെട്ട് മാറാതെയുള്ള ധാര്‍ഷ്ട്യവും ഭീഷണിയും മാധ്യമപ്രവര്‍ത്തകരോട് വേണ്ടെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പറഞ്ഞു.

കേന്ദ്ര മന്ത്രി എന്നല്ല, സാധാരണ മനുഷ്യരുടെ ഭാഗത്തുനിന്ന് പോലും ഉണ്ടാകാന്‍ പാടില്ലാത്ത ഹീനമായ പെരുമാറ്റമാണ് സുരേഷ് ഗോപി തുടരുന്നത്. മുനമ്പം വിഷയത്തില്‍ പ്രതികരണം ചോദിച്ച മാധ്യമ പ്രവര്‍ത്തകനോടാണ് ഏറ്റവും അവസാനം സുരേഷ് ഗോപി മോശമായി പെരുമാറിയത്.

Also Read : 18 വര്‍ഷത്തിന് ശേഷം സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിനെ കണ്ട് ഉമ്മ; ആരുടെയും കണ്ണ് നനയിക്കുന്ന വൈകാരിക നിമിഷം

മാന്യമായ രാഷ്ട്രീയമെന്ന പൊതുബോധം അല്‍പമെങ്കിലും ബാക്കിനില്‍ക്കുന്നുവെങ്കില്‍ കേരളത്തിലെ പൊതുസമൂഹത്തോട് സുരേഷ് ഗോപി മാപ്പ് പറയണം. സ്വന്തം മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്റെ നിന്ദ്യമായ സമീപനം തിരുത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി കേന്ദ്ര നേതൃത്വവും തയാറാവണം.

കേന്ദ്ര മന്ത്രിയുടെ മോശപ്പെട്ട സമീപനത്തിനെതിരെ ചൊവ്വാഴ്ച പ്രതിഷേധ ദിനം ആചരിക്കും. അപഹാസ്യമായ ഈ നടന രാഷ്ട്രീയത്തിന് അറുതിവരുത്താന്‍ മാധ്യമ മാനേജ്മെന്റുകളും മുന്നിട്ടിറങ്ങി ശ്രമിക്കണമെന്ന് കെയുഡബ്ല്യുജെ യൂണിയന്‍ പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

24 ന്യൂസ് ചാനലിലെ മാധ്യമ പ്രവര്‍ത്തകനെയാണ് സുരേഷ്‌ഗോപി മുറിയിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തകനെ ഒറ്റയ്ക്ക് മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ നടപടി. മുറിയിലേക്ക് കടന്നുചെന്ന മാധ്യമ പ്രവര്‍ത്തകനോട് ചോദ്യത്തിന് ഉത്തരം നല്‍കാന്‍ തനിയ്ക്ക് സൗകര്യമില്ലെന്ന് സുരേഷ് ഗോപി അറിയിക്കുകയായിരുന്നു.

Also Read : അവധിക്കാലം ആഘോഷിക്കുന്നതിനിടെ പാരാഗ്ലൈഡർ ഇടിച്ച് 15 കാരിക്ക് ഗുരുതര പരിക്ക്

തുടര്‍ന്ന് നിന്നെ കാണിച്ചു തരാമെന്നും സുരേഷ്‌ഗോപി ഭീഷണിപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം. മുറിയിലേക്ക് കടന്നുചെന്ന മാധ്യമപ്രവര്‍ത്തകന്റെ വീഡിയോ പകര്‍ത്താന്‍ സുരേഷ് ഗോപിയുടെ ഗണ്‍മാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News