കേന്ദ്രമന്ത്രിയുടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കയ്യേറ്റ ശ്രമം: കെയുഡബ്ല്യുജെ പ്രതിഷേധിച്ചു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രതികരണം തേടാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നടപടിയില്‍ കെയുഡബ്ല്യൂജെ  തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

ALSO READ:  ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോടുള്ള പൃഥ്വിരാജിന്റെ പ്രതികരണം ആട് ജീവിതത്തിലെ നജീബിന്റെ അഭിനയത്തേക്കാള്‍ ഒറിജിനാലിറ്റിയുള്ളത്; അഡ്വ. ഹരീഷ് വാസുദേവന്‍

കേരളത്തില്‍ ഏറ്റവും ചര്‍ച്ചാവിഷയമായ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണം തേടാനാണ് മാധ്യമപ്രവര്‍ത്തകര്‍ എത്തിയത്. കേന്ദ്രമന്ത്രി എന്ന നിലയില്‍ മാത്രമല്ല സിനിമാ നടന്‍ എന്ന നിലയിലും പ്രതികരണം നല്‍കാന്‍ സുരേഷ് ഗോപി ബാധ്യസ്ഥനാണ് എന്ന് വിശ്വാസത്തോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചത്. എന്നാല്‍ ആദ്യതവണ അപമര്യാദയോടെ പെരുമാറിയ സുരേഷ് ഗോപി പിന്നീട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം ചെയ്യാനാണ് ശ്രമിച്ചത്.

ALSO READ: ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെൻഷൻ; പെൻഷൻ എല്ലാ മാസവും മുടക്കമില്ലാതെ നൽകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

ജനാധിപത്യ രാജ്യത്ത് ജന പ്രതിനിധിയോട്, പ്രത്യേകിച്ചും കേന്ദ്രമന്ത്രി സ്ഥാനം വഹിക്കുന്ന വ്യക്തിയോട് സമകാലിക വിഷയങ്ങളില്‍ പ്രതികരണം ആരാഞ്ഞു റിപ്പോര്‍ട്ട് ചെയ്യാനുള്ള അവകാശം മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും ഉണ്ട്. ഇതിനെതിരെ ജനാധിപത്യ രീതിയിലല്ലാത്ത പ്രതികരണമാണ് സുരേഷ് ഗോപിയില്‍ നിന്ന് ഉണ്ടായത്. കേന്ദ്രമന്ത്രിയും സിനിമ നടനുമായ സുരേഷ് ഗോപിയുടെ പെരുമാറ്റത്തില്‍ കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News