കൈരളി റിപ്പോർട്ടറെ വർഗീയവാദി എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവം; രാജ്‌മോഹൻ ഉണ്ണിത്താനെതിരെ പ്രതിഷേധമറിയിച്ച് കേരള പത്രപ്രവർത്തക യൂണിയൻ

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിലപാടിനെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ യു ഡി എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ വർഗ്ഗീയവാദിയെന്ന് വിളിച്ച് ആക്ഷേപിച്ച സംഭവത്തിൽ പ്രതിഷേധവുമായി കേരള പത്രപ്രവർത്തക യൂണിയൻ. കൈരളി ന്യൂസ് റിപ്പോർട്ടർ സിജു കണ്ണനെയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ അധിക്ഷേപിച്ചത്. കേരള പത്രപ്രവർത്തക യൂണിയൻ കാസർകോഡ് ജില്ലാ കമ്മറ്റി പ്രതിഷേധമറിയിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പിക്കും യുഡിഎഫ് മണ്ഡലം ചെയര്‍മാനും ഡിസിസി പ്രസിഡന്റിനും കത്ത് നൽകി. കാസർഗോഡ് പ്രസ് ക്ലബ്ബിൽ നടന്ന മുഖാമുഖത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ മാധ്യമപ്രവർത്തകനെ വർഗ്ഗീയവാദിയെന്ന് വിളിച്ച് ആക്ഷേപിച്ചത്.

Also Read: “ദൂരദർശനിലെ ‘ദി കേരള സ്റ്റോറി’ സംപ്രേഷണം: കേരള വിരുദ്ധവും വിദ്വേഷം പരത്തുന്നതുമായ സിനിമ പ്രദർശിപ്പിക്കാനുള്ള മോദി സർക്കാരിന്റെ നീക്കം പ്രതിഷേധാർഹം”: മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News