മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം; പ്രതിഷേധവുമായി പത്ര പ്രവർത്തക യൂണിയൻ

പാർലമെന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചെര്‍ക്കള സ്കൂളില്‍ കള്ള വോട്ടിനെ ചൊല്ലി സംഘര്‍ഷം നടക്കുന്നത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ കാസര്‍കോട് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്: കടുത്ത ചൂടിനെ അവഗണിച്ച് പോളിംഗ് ബൂത്തിലെത്തിയ വോട്ടർമാരെ അഭിവാദ്യം ചെയ്ത് സിപിഐഎം

കാസർകോട്‌ നിയോജക മണ്ഡലത്തിലെ ചെർക്കള ഗവ. ഹയർസെക്കൻഡറിയിലെ 111, 112, 113, 114,115 നമ്പർ ബൂത്തുകളിലും ചെങ്കള എഎൽപി സ്‌കൂളിലെ 106, 107 നമ്പർ ബൂത്തുകളിലും കള്ളവോട്ട് നടക്കുന്നത് എന്ന വിവരം ലഭിച്ചത്. ഇതേ തുടര്‍ന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കൈരളി റിപ്പോര്‍ട്ടര്‍ സിജുകണ്ണന്‍, ക്യാമറമാന്‍ ഷൈജുപിലാത്തറ, മാത്യുഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ സാരംഗ് മാതൃ ഭൂമി റിപ്പോർട്ടർ പ്രദീപ് നാരായണന്‍ എന്നിവരെയാണ് ഒരുകൂട്ടം മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ അക്രമിച്ചത്.

Also Read: ലോക്‌സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കും: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രപ്രവര്‍ത്തകര്‍ക്കുള്ള ഐഡി കാര്‍ഡുണ്ടായിട്ടും യാതൊരു പ്രകോപനവുമില്ലാതെ അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ജില്ലാ കമ്മറ്റി ജില്ലാ കളക്റ്ററോടും ജില്ലാ പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News