കൈരളി ന്യൂസ് റിപ്പോർട്ടർക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ കൈയ്യേറ്റ ശ്രമത്തിൽ പ്രതിഷേധിക്കുന്നു: കെയുഡബ്ല്യുജെ

suju

കൈരളി ന്യൂസ് പത്തനംതിട്ട റിപ്പോർട്ടർ സുജു ടി ബാബുവിന് നേരെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ കൈയ്യേറ്റ ശ്രമത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവിനോടുളള സുജുവിന്റെ ചോദ്യങ്ങൾ ഇഷ്ടപ്പെടാത്തതിന്റെ പേരിലായിരുന്നു പന്തളത്ത് വച്ച് കോൺഗ്രസ് പ്രവർത്തകരുടെ പ്രകോപനവും ഭീഷണിയും. നേതാക്കൾക്കും പ്രവർത്തകർക്കും ഇഷ്​ടപ്പെടാത്ത ചോദ്യങ്ങൾ മാധ്യമ പ്രവർത്തകർക്ക് ചോദിക്കേണ്ടി വരും. അതിനെ കൂക്കി വിളിച്ചും ആൾക്കൂട്ട മുഷ്കുകൊണ്ടും നേരിടാമെന്നാണ് ചിലർ കരുതുന്നത്. ഇത് ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും മേലുളള കടന്നു കയറ്റമാണ്. ഇതിൽ ശക്തമായി പ്രതിഷേധിക്കുന്നതായി കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന അധ്യക്ഷ എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും പറഞ്ഞു.

സുജു ടി ബാബുവിന് നേരെയുണ്ടായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) പത്തനംതിട്ട ജില്ലാ ഘടകവും പ്രതിഷേധിച്ചു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് നേരെയുണ്ടാകുന്ന ഇത്തരത്തിലുള്ള വെല്ലുവിളികള്‍ ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്ന നാടിന് ചേര്‍ന്നതല്ല.

രാഷ്ട്രീയ നേതാക്കളോട് ചോദ്യങ്ങള്‍ ചോദിക്കുക എന്നത് മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അതിനെ കൈയ്യൂക്ക് കൊണ്ട് നേരിടാനുള്ള ശ്രമം അപലനീയമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അപക്വമായ പെരുമാറ്റത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് സജിത് പരമേശ്വരനും സെകട്ടറി എ ബിജുവും അറിയിച്ചു.

അതേസമയം പന്തളത്ത് സി എന്‍ ഹോസ്പിറ്റലില്‍ എത്തിയ പ്രതിപക്ഷ നേതാവിനോട് ചോദ്യം ചോദിച്ച കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ സുജു ടി ബാബുവിന് നേരെയുണ്ടായ യൂത്ത് കോണ്‍ഗ്രസ്സ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം അംഗീകരിക്കുവാന്‍ കഴിയാത്തതാണെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും പ്രസിഡന്റും പറഞ്ഞു.

പത്തനംതിട്ട ജില്ലയില്‍ സ്വയം സംഘര്‍ഷം സൃഷ്ടിച്ചതിന് ശേഷം അത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ തലയില്‍ കെട്ടി വയ്ക്കുകയും സ്വയം സമാധാനത്തിന്റെ വെള്ളരി പ്രാവുകളായി നടിക്കുകയും ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസിന്റ പോയ് മുഖമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ അക്രമണത്തോട് കൂടി അഴിഞ്ഞു വീണത്.

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് നേരെ ഉണ്ടാകുന്ന ഇത്തരത്തിലുള്ള അക്രമണങ്ങള്‍ ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്ന നാടിന് ചേര്‍ന്നതല്ല. ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് എന്നത് ഗുണ്ടകളുടെയും, കഞ്ചാവ് മാഫിയകളുടെയും,തട്ടിപ്പ്, വ്യാജ സംഘങ്ങളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്.ഈ ഗുണ്ടാ സംഘങ്ങളെ കൊണ്ട് മാധ്യമ പ്രവര്‍ത്തകരെ നേരിടാനുള്ള ശ്രമം അപലനിയമാണ്.

ഇതിനെ ശക്തമായി ഡിവൈഎഫ്‌ഐ പ്രതിരോധിക്കുകയും ഡിവൈഎഫ്‌ഐ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ട സംരക്ഷണം ഒരുക്കുകയും ചെയ്യുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി നിസാം, ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാര്‍ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News