‘എയര്‍’ ഫ്രയറില്‍ നാടന്‍ ‘കുഴലപ്പം’ ഉണ്ടാക്കിയാലോ ?

‘എയര്‍’ ഫ്രയറില്‍ നാടന്‍ ‘കുഴലപ്പം’ ഉണ്ടാക്കിയാലോ ? എണ്ണയില്ലാതെ നല്ല കിടിലന്‍ രുചിയില്‍ എയര്‍ ഫ്രയറില്‍ കുഴലപ്പം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍:

അരിപ്പൊടി – 400 ഗ്രാം

വെള്ളം – 2¼ കപ്പ്

ഉപ്പ് – ആവശ്യത്തിന്

ചിരകിയ തേങ്ങ – ½ കപ്പ്

ചുവന്നുള്ളി – 6 എണ്ണം

വെളുത്തുള്ളി – 4 എണ്ണം

ജീരകം – ½ ടീസ്പൂണ്‍

എള്ള് – 1 ടീസ്പൂണ്‍

തയാറാക്കുന്ന വിധം:

അരിപ്പൊടി 2-3 മിനിറ്റ് നേരം ചൂടാക്കിയെടുക്കുക.

ഒരു സോസ്പാനില്‍ വെള്ളം ഒഴിച്ച്, ആവശ്യമായ ഉപ്പ് ചേര്‍ത്ത് തിളപ്പിക്കുക.

ചിരകിയ തേങ്ങ, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ മിക്‌സിയില്‍ ഇട്ട് അരച്ചെടുക്കുക (പേസ്റ്റ് പരുവത്തില്‍ അരച്ചെടുക്കേണ്ടതില്ല).

ഇനി അരച്ചെടുത്ത മിശ്രിതം തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തില്‍ ചേര്‍ത്ത് രണ്ട് മിനിറ്റ് കൂടി തിളപ്പിക്കുക.

അരിപ്പൊടിയില്‍ ജീരകവും എള്ളും ചേര്‍ത്ത് ഇളക്കുക.

ഇനി ചൂടുള്ള തേങ്ങ മിക്‌സ് വെള്ളം ചേര്‍ത്ത് ഒരു ചട്ടുകം ഉപയോഗിച്ച് വേഗത്തില്‍ ഇളക്കി യോജിപ്പിച്ച് മാവാക്കിയെടുക്കുക

ഇനി ചെറുചൂടോടെ കൈകൊണ്ട് നന്നായി കുഴച്ചെടുക്കാം.

ഇനി ഇത് മൂടി അരമണിക്കൂറോളം മാറ്റി വയ്ക്കുക, അരമണിക്കൂറിനു ശേഷം ഒന്നുകൂടെ കുഴച്ചെടുക്കാം.

ഇനി കുഴച്ചുവച്ച മാവില്‍നിന്നും കുറച്ചു വീതം എടുത്ത് ചെറിയ സിലിണ്ടര്‍ രൂപത്തിലാക്കി വയ്ക്കുക.

മാവ് പരത്തുന്നതിനായി വാഴയിലയെടുത്ത് അതില്‍ വെളിച്ചെണ്ണ തേയ്ക്കുക, ഓരോന്നും അധികം കനം കുറയ്ക്കാതെ പരത്തിയെടുക്കണം.

പരത്തിയ മാവിനെ ചെറിയ റോളിങ്ങ് പിന്‍ വച്ച് കുഴല്‍ പോലെ ഉരുട്ടിയെടുക്കുക

വാഴയിലയോടൊപ്പം തന്നെ ചേര്‍ത്ത് അരികുകള്‍ ഒട്ടിച്ചു കൊടുക്കുക.

പിന്നീട് പതുക്കെ വിരലുകള്‍ വച്ച് അരികുകള്‍ നന്നായി ഒട്ടിച്ചു കൊടുക്കുക, ശ്രദ്ധിച്ച് റോളിങ്ങ് പിന്‍ കുഴലപ്പത്തില്‍ നിന്നും ഊരിയെടുക്കുക.

തുടര്‍ന്ന് ഊരിയെടുത്ത കുഴലപ്പം എയര്‍ ഫ്രയറില്‍ വെച്ച് ടൈം സെറ്റ് ചെയ്ത ശേഷം ഫ്രൈ ചെയ്‌തെടുക്കാം

Also Read : തൊടുന്ന കേസെല്ലാം പൊട്ടുന്ന ‘വക്കീലാണോ’ നിങ്ങള്‍? തോറ്റതിന്റെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ഇതാ ചില ടിപ്‌സുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News