കെ സുരേന്ദ്രൻ തന്നെ നയിക്കും , നേതൃസ്ഥാനത്തിൽ മാറ്റമില്ലെന്നുറപ്പിച്ച് ബിജെപി

വിവിധ സംസ്ഥാനങ്ങളിലെ നേതൃമാറ്റത്തിന്റെ പശ്ചാത്തലത്തിൽ , കേരളത്തിലും നേതൃമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ തള്ളി ബിജെപി . സംസ്ഥാന അധ്യക്ഷസ്ഥാനത്ത് കെ സുരേന്ദ്രൻ തന്നെ തുടരും . കേന്ദ്രമന്ത്രി വി മുരളീധരൻ സംസ്ഥാന അധ്യക്ഷനായേക്കും എന്ന് അഭ്യൂഹങ്ങൾ നിലനിൽക്കവെയാണ് ബിജെപി വക്താവ് കെവി ഹരിദാസ് ആ സാധ്യത തള്ളിക്കളഞ്ഞത് .വരുന്ന 2024 ലോക്സഭാ തിരഞ്ഞെടുപ്പിലും കെ സുരേന്ദ്രൻ തന്നെ പാർട്ടിയെ നയിക്കുമെന്ന് കെവി ഹരിദാസ് വ്യക്തമാക്കി .

also read : തലച്ചോർ തിന്നുന്ന അമീബയും സമാന രോഗങ്ങളും സൂക്ഷിക്കേണ്ടതെന്തെല്ലാം ?

തെലങ്കാന , ആന്ധ്രപ്രദേശ് , പഞ്ചാബ് ,ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നേതൃമാറ്റത്തിന് ശേഷം കേരളത്തിലും കർണാടക ,ഗുജറാത്ത് , മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും നേതൃതലത്തിൽ അഴിച്ചു പണിയുണ്ടാകുമെന്നായിരുന്നു അഭ്യൂഹങ്ങൾ.കേരളത്തിലെ അധ്യക്ഷസ്ഥാനത്തേക്ക് വി മുരളീധരന്റെ സാധ്യതയും പ്രചരിച്ചിരുന്നു.പകരം മന്ത്രി സഭയിലേക്ക് സുരേഷ് പരിഗണിച്ചേക്കും എന്ന രീതിയിലും വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു.

also read:തലച്ചോറിനെ ബാധിക്കുന്ന രോഗാണു കുളിക്കുന്നതിനിടെ ശിരസിലെത്തി, ആലപ്പു‍ഴയില്‍ വിദ്യാര്‍ത്ഥി മരിച്ചു

എന്നാൽ ‘ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കേണ്ടതില്ല, 2024 ലെ തിരഞ്ഞെടുപ്പിലും കെ സുരേന്ദ്രൻ തന്നെ ബിജെപിയെ നയിക്കും ‘ എന്ന് കെവി ഹരിദാസ് വ്യക്തമാക്കി.നാലു വർഷത്തിലധികമായി വി മുരളീധരൻ കേന്ദ്രമന്ത്രിയായിട്ട്.പ്രവർത്തിക്കാത്ത ആർക്കും മന്ത്രിസഭയിൽ തുടരാൻ കഴിയില്ലെന്നതാണ് മോദിയുടെ ശൈലി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News