ഉത്തമനായ കമ്യൂണിസ്റ്റ് നേതാവിനെയാണ് കെ വി രാമകൃഷ്ണന്റെ നിര്യാണത്തിലൂടെ നഷ്ടമായത്: എം വി ഗോവിന്ദ്ന്‍ മാസ്റ്റര്‍

സംസ്ഥാനത്താകെ കര്‍ഷക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഉത്തമനായ കമ്യൂണിസ്റ്റ് നേതാവിനെയാണ് കെ വി രാമകൃഷ്ണന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

അനുശോചന കുറിപ്പ്

സംസ്ഥാനത്താകെ കര്‍ഷക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഉത്തമനായ കമ്യൂണിസ്റ്റ് നേതാവിനെയാണ് കെ വി രാമകൃഷ്ണന്റെ നിര്യാണത്തിലൂടെ നഷ്ടമായത്. പാലക്കാട് ജില്ലയില്‍ സിപിഐ എമ്മിന് ജനകീയാടിത്തറ സൃഷ്ടിക്കുന്നതില്‍ നിസ്തുലമായ പങ്ക് വഹിച്ച നേതാവായിരുന്നു അദ്ദേഹം. വായിക്കുകയും പഠിക്കുകയും അത് തന്റെ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതില്‍ അദ്ദേഹം അതീവ ശ്രദ്ധ പുലര്‍ത്തി.

വളരെ ചെറുപ്പത്തിലേ പുരോഗമന പ്രസ്ഥാനവുമായി ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം, കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി തുടങ്ങി വിവിധ സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം ജനങ്ങളെ സംഘടിപ്പിക്കുന്നതിലും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായുള്ള പോരാട്ടങ്ങള്‍ നടത്താനും സന്നദ്ധനായി. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോള്‍ ജില്ലയുടെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ അദ്ദേഹത്തിനായി.

Also Read: ‘നവകേരള വികസനത്തിനൊപ്പം മുന്നേറട്ടെ നമ്മുടെ കണ്ണൂര്‍’; എല്‍ ഡി എഫിന്റെ കണ്ണൂര്‍ മണ്ഡലം പ്രകടനപത്രിക പുറത്തിറക്കി

കര്‍ഷക, കര്‍ഷകതൊഴിലാളി സംഘടനാ പ്രവര്‍ത്തകരെന്ന നിലയില്‍ സമര, സംഘടനാ പ്രവര്‍ത്തനത്തില്‍ അടുത്ത് പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയിരുന്നു. അനാരോഗ്യം മൂലം വിശ്രമിക്കുന്നതിനിടെ അദ്ദേഹത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗം പുരോഗമന, കര്‍ഷക സംഘടനകള്‍ക്ക് കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ബന്ധുക്കളുടെയും സഖാക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News