ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഡോക്ടർ മൻമോഹൻസിംഗ് എന്ന് പ്രൊഫ. കെ വി തോമസ്. പ്രധാനമന്ത്രി ആയിരിക്കുമ്പോഴും മുതിർന്ന നേതാക്കളോട് എപ്പോഴും ബഹുമാനം തുടർന്നു. അദ്ദേഹത്തിൻ്റെ മന്ത്രിസഭയിൽ അംഗമായിരിക്കെ തനിയ്ക്ക് വലിയ പിന്തുണ തന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2019 ൽ കോൺഗ്രസ് തനിക്ക് സീറ്റ് നിഷേധിച്ചപ്പോൾ ആശ്വസിപ്പിച്ചത് ഡോ. മൻമോഹൻ സിംഗായിരുന്നു. പ്രധാനമന്ത്രി ആയിരിക്കെ കേരളത്തിൻ്റെ കാര്യത്തിൽ എപ്പോഴും അദ്ദേഹം പ്രത്യേകം താൽപ്പര്യം കാണിച്ചിരുന്നുവെന്നും കെ വി തോമസ് അനുസ്മരിച്ചു.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.തുടര്‍ന്ന് അരോഗ്യ നില അതീവ ഗുരുതരമായതോടെ പ്രിയങ്ക ഗാന്ധി അടക്കം ദില്ലി എയിംസിലെത്തിയിരുന്നു.
2004 മുതല്‍ 2014 വരെ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു.സിഖ് വിഭാഗത്തില്‍ നിന്നും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തിയായിരുന്നു അദ്ദേഹം.1991ൽ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായും പ്രവര്‍ത്തിച്ചു. 1998 മുതൽ 2004 വരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, റിസർവ് ബാങ്ക് ഗവർണർ, യുജിസി ചെയർമാന്‍ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.
1932 സെപ്റ്റംബർ 26ന് ഇപ്പോഴത്തെ പാകിസ്താനിലുള്ള പഞ്ചാബിലെ ഗാഹിൽ, സിഖ് കുടുംബത്തിലായിരുന്നു ജനനം. 1947ലെ വിഭജനത്തിന്‍റെ സമയത്ത് കുടുംബം ഇന്ത്യയിലെ അമൃത്സറിലേക്ക് കുടിയേറി.പഞ്ചാബ് സർവകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ 1952ൽ ബിരുദവും 1954ൽ മാസ്റ്റർ ബിരുദവും ഒന്നാം റാങ്കിൽ നേടിയ അദ്ദേഹം പഞ്ചാബ് സർവകലാശാലയിൽ അധ്യാപകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here