ഇന്ത്യൻ രാഷ്ട്രീയത്തിലെ കറുത്ത ദിനം: കെവി തോമസ്

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ദിനം ഇന്ത്യൻ രാഷ്ട്രീയത്തിലെ കറുത്ത ദിവസമെന്ന് എന്ന് പ്രൊഫ കെവി തോമസ്. അധികം വൈകാതെ ഉദയസൂര്യന്റെ കരുത്തോടുകൂടി ജനാധിപത്യ സംവിധാനത്തിന്റെ കരുത്തുള്ള ശക്തിയായി രാഹുൽഗാന്ധി ഉദിച്ചുയരുമെന്ന് താൻ വിശ്വസിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ദിരാഗാന്ധിയെ പുറത്താക്കിയപ്പോൾ എങ്ങനെയാണ് ജനം പ്രതികരിച്ചത് അതുപോലെ ജനങ്ങൾ ഇവിടെയും പ്രതികരിക്കും എന്നും കെവി തോമസ് കൂട്ടിച്ചേർത്തു.

ഇന്ദിരാഗാന്ധിയെ പാർലമെന്റിൽ നിന്നും പുറത്താക്കിയ മൊറാർജി ദേശായി സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടിയാണ് തനിക്ക് ഓർമ്മ വരുന്നതെന്നും കെവി തോമസ് ചൂണ്ടിക്കാട്ടി. അന്ന് പ്രതിപക്ഷ നേതാവായിരുന്ന സിഎം സ്റ്റീഫൻ നടത്തിയ പ്രസംഗമാണ് ഈ സന്ദർഭത്തിൽ തനിക്ക് ഓർമ്മ വരുന്നത് എന്നും അദ്ദേഹം പറഞ്ഞു

ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ നിന്നും നിങ്ങൾ പുറത്താക്കിയ ഈ സ്ത്രീ( ഇന്ദിരാഗാന്ധി) ഇടിവെട്ടും മിന്നലുമായി കൂടുതൽ കരുത്തോടെ തിരിച്ചുവരും എന്നാണ് അന്ന് സിഎം സ്റ്റീഫൻ പ്രതികരിച്ചതെന്നും കെവി തോമസ് ഓർമ്മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News