എയർ ലിഫ്റ്റിങിന് പണം ചോദിച്ചത് കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന രാഷ്ട്രീയ അവഗണന: പ്രൊഫ. കെവി തോമസ്

K V thomas

കേരളത്തോട് എയർ ലിഫ്റ്റിങിന് പണം ചോദിച്ചത് കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന രാഷ്ട്രീയമായ അവഗണനയാണെന്ന് പ്രൊഫ. കെവി തോമസ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നേരത്തേ നൽകിയ സർക്കുലറിൽ ഇതെല്ലാം സൗജന്യ സേവനങ്ങളാണ് എന്നാണ് പറഞ്ഞിരുന്നത്. രാഷ്ട്രീയമായി മാത്രം കണ്ടുകൊണ്ട് ഒരു കേന്ദ്രസർക്കാർ സംസ്ഥാനത്തെ ഉപദ്രവിക്കുന്നത് തന്റെ പൊതു ജീവിതത്തിൽ ആദ്യമായാണ് കാണുന്നതെന്നും കെവി തോമസ് പറഞ്ഞു.

പ്രതിസന്ധികൾക്കിടയിലും മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ രക്ഷാദൗത്യത്തിൽ വ്യോമസേന എയർലിഫ്റ്റ് ചെയ്തതിൻ്റെ തുക നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. 132. 61 കോടി രൂപയാകും നൽകുക. ആഭ്യന്തര മന്ത്രാലയം കേരളത്തിനു മേൽ സമ്മർദ്ദം ശക്തമാക്കിയ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.

ALSO READ; ‘പൊലീസിന് ഇന്ന് ജനസൗഹൃദത്തിന്‍റെ മുഖം’; വർഗീയ സംഘർഷമില്ലാത്ത നാടായി കേരളത്തെ മാറ്റിയതിൽ പൊലീസിനും പങ്ക്: മുഖ്യമന്ത്രി

അതേ സമയം, 2019ലെ പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള ദുരന്തമുഖത്തെ എയര്‍ലിഫ്റ്റിങ് രക്ഷാദൗത്യത്തിന് ചെലവായ തുക ഒഴിവാക്കി തരണമെന്ന് കേരളം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്നും കേന്ദ്രത്തിന്‍റേത് മര്യാദകേടാണെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News