കെവൈസി അപ്‌ഡേഷൻ എന്ന വ്യാജേന നടക്കുന്ന തട്ടിപ്പുകളിൽ വീഴരുതെന്ന് മുന്നറിയിപ്പ് നൽകി കേരളപൊലീസ്. കെ.വൈ.സി അപ്ഡേഷന്റെ പേരിൽ ബാങ്കിൽ നിന്നു വരുന്ന സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ പണികിട്ടും. അപ്ഡേറ്റ് ചെയ്യാമെന്നും നിശ്ചിത പരിധിയിൽ അത് ചെയ്തില്ലെങ്കിൽ അക്കൗണ്ടും അതിലെ പണവും നഷ്ടപ്പെടും എന്നുമുള്ള തെറ്റിദ്ധാരണ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തുക . ലിങ്കിൽ ക്ലിക്ക് ചെയ്താൽ തട്ടിപ്പിനിരയാകും.
ALSO READ: സർക്കാരുദ്യോഗസ്ഥനെന്ന് പറഞ്ഞ് വിവാഹവാഗ്ദാനം, ഇരകളിൽ വനിതാ ജഡ്ജിയും; തട്ടിപ്പുവീരൻ പൊലീസ് പിടിയിൽ
വിവരങ്ങൾ നൽകുന്നതോടു കൂടി ഒടിപി വരുകയും ബാങ്കിൽ നിന്നെന്ന വ്യാജേന വിളിക്കുന്ന നമ്പറിലേയ്ക്കോ വെബ്സൈറ്റിൽ തന്നെയോ നൽകുമ്പോൾ നിങ്ങളുടെ അക്കൗണ്ടിലെ പണം നഷ്ടമാകുകയും ചെയ്യും .ഇതിനെതിരെയാണ് മുന്നറിയിപ്പ്.
ഇങ്ങനെ ഉള്ള മെസ്സേജുകളിൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ സന്ദേശത്തോടൊപ്പം ലഭിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യരുത് എന്നും കേരള പൊലീസ് പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിൽ വ്യക്തമാക്കി .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here