അര്‍ജന്റീനന്‍ താരം ലയണല്‍ മെഡി പിഎസ്ജി വിട്ടതിന് പിന്നാലെ പ്രതികരിച്ച് സഹതാരം കിലിയന്‍ എംബപ്പെ. ഫ്രാന്‍സില്‍ നിന്ന് മെസിക്ക് വേണ്ട ബഹുമാനം ലഭിച്ചില്ലെന്ന് എംബപ്പെ പറഞ്ഞു. മെസിയെപ്പോലൊരാള്‍ വിട്ടുപോകുന്നത് ഒരിക്കലും സന്തോഷകരമായ വാര്‍ത്തയല്ലെന്നും അദ്ദേഹം പോയതില്‍ ഇത്രയധികം ആളുകള്‍ ആശ്വസിച്ചത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും എംബപ്പെ പറഞ്ഞു. ഒരു ഇറ്റാലിയന്‍ കായിക വാര്‍ത്താ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് എംബപ്പെയുടെ പ്രതികരണം.
അതേസമയം വരുന്ന സീസണില്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന വാര്‍ത്തകള്‍ കിലിയന്‍ എംബാപ്പെ തള്ളി. വാര്‍ത്തകള്‍ അസത്യമെന്ന് താരം ട്വീറ്റ് ചെയ്തു. കരീം ബെന്‍സേമ ക്ലബ് വിട്ട ഒഴിവില്‍ എംബാപ്പെ റയലിലെത്തുമെന്നും ക്ലബ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരേസുമായി ചര്‍ച്ച നടത്തിയെന്നും ഒരു ഫ്രഞ്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Also Read- യൂട്യൂബില്‍ 500 സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടോ?, എങ്കില്‍ നിങ്ങള്‍ക്കും നേടാം വരുമാനം
പിഎസ്ജി വിട്ട ലയണല്‍ മെഡി മുന്‍ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥാവകാശമുള്ള ഇന്റര്‍ മിയാമിയിലാണ് എത്തിയിരിക്കുന്നത്. ലിയോണല്‍ മെസിയുടെ വരവോടെ അമേരിക്കന്‍ ഫുട്ബോളിന്റെ മുഖച്ഛായമാറുമെന്ന പ്രതീക്ഷയിലാണ് മേജര്‍ ലീഗ് സോക്കര്‍ അധികൃതര്‍. ലീഗില്‍ നിലവില്‍ പതിനഞ്ചാം സ്ഥാനത്താണ് ഇന്റര്‍ മിയാമി. മെസിയുടെ വരവോടെ ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here