യുവേഫ സൂപ്പര്‍ കപ്പ് കിരീടം റയല്‍ മാഡ്രിഡിന്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും ഏറ്റുമുട്ടിയ ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ്ബ് അറ്റലാന്‍റയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് റയലിന്‍റെ കിരീടനേട്ടം. പുതിയ സീസണിന് കിരീട നേട്ടത്തോടെ തുടക്കമിടാനായതിന്‍റെ ആവേശത്തിലാണ് കാര്‍ലോ ആഞ്ചലോട്ടിയും സംഘവും.
ALSO READ: ‘ഏത് പ്രതിസന്ധിയിലും സ്വാതന്ത്രത്തിന്റെ വെളിച്ചം കെടാതെ സൂക്ഷിക്കണം’: മന്ത്രി എം.ബി രാജേഷ്
റയല്‍ മാഡ്രിഡ് ജേഴ്‌സിയിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഫ്രഞ്ച് സൂപ്പർ താരം കിലിയന്‍ എംബാപ്പെ ഗോള്‍ നേടി. ജൂഡ് ബെല്ലിങ്ഹാമിന്‍റെ അസിസ്റ്റിലൂടെയാണ് എംബാപ്പെ രണ്ടാം പകുതിയുടെ 18ാം മിനിട്ടില്‍ റയലിനായി കന്നി ഗോളടിച്ചത്. യുറുഗ്വായ് താരം ഫെഡെറിക്കോ വാല്‍വെര്‍ദെയും റയലിനായി ഗോള്‍ കണ്ടെത്തി. ഇന്നലത്തെ വിജയത്തോടെ സൂപ്പർ കപ്പ് കിരീട നേട്ടത്തിൽ പുതിയ റെക്കോഡ് കുറിക്കാനും റയലിന് കഴിഞ്ഞു. അഞ്ച് തവണ വീതം കിരീടം നേടിയ എ.സി മിലാന്‍റെയും ബാഴ്സലോണയെയുടെയും റെക്കോഡാണ് റയല്‍ തിരുത്തിക്കുറിച്ചത്. ഇതോടെ ആഞ്ചലോട്ടിയൂടെ റയലിനൊപ്പമുള്ള കിരീട നേട്ടം 14 ആയി. മുൻ പരിശീലകൻ മിഗ്വല്‍ മുനോസും റയലിനൊപ്പം 14 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ലാലിഗയില്‍ സീസണിലെ ആദ്യ മത്സരത്തില്‍ ആർ.സി.ഡി മല്ലോർക്കക്കെയാണ് റയലിന്‍റെ എതിരാളികള്‍. തിങ്കളാഴ്ചയാണ് മത്സരം.
ALSO READ: സ്പാനിഷ് യുവ ഫുട്ബോളർ ലാമിൻ യമാലിന്‍റ പിതാവിന് കുത്തേറ്റു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here