‘ഇനി ഓട്ടവും ആട്ടവും റയൽ മാഡ്രിഡിൽ’, ഹോം ജേഴ്സിയിൽ ആരാധകർക്ക് മുന്നിൽ പ്രത്യക്ഷ്യനായി കിലിയൻ എംബാപ്പെ; ജേഴ്‌സിയിൽ ചുംബിച്ച്, കൈകൾ ഉയർത്തി ലൈക് ക്രിസ്റ്റ്യാനോ റൊണാൾഡോ

യൂറോ കപ്പിന് ശേഷം റയൽ മാഡ്രിഡിൻ്റെ ഹോം ജേഴ്സിയിൽ ആരാധകർക്ക് മുന്നിൽ പ്രത്യക്ഷ്യനായി കിലിയൻ എംബാപ്പെ. റയലിൻ്റെ ഹോം ഗ്രാൻഡായ സാൻ്റിയാഗോ ബർണബ്യൂ സ്റ്റേഡിയത്തിലായിരുന്നു താരത്തിന് സ്വീകരണ ചടങ്ങ് ഒരുക്കിയത്. സ്വീകരണ ചടങ്ങിലേക്കുള്ള ടിക്കറ്റുകൾ റെക്കോർഡ് സമയം കൊണ്ട് വിറ്റ് തീർന്നിരുന്നു. റയലിന്റെ ഒമ്പതാം നമ്പർ ജേഴ്സിലാണ് എംബാപ്പെ കളിക്കുക. 2029 വരെയാണ് കിലിയൻ എംബാപ്പെയുമായുള്ള റയലിൻ്റെ കരാർ. ഫ്രീ ട്രാൻസ്ഫർ വഴിയാണ് എംബാപ്പെ മാഡ്രിഡിൽ എത്തിയത്.

ALSO READ: ‘സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണത്തിൽ കുറവ്’, കണക്കെടുപ്പിൽ പുതിയ കണ്ടെത്തൽ; വലിയ തോതിൽ കുറവുണ്ടായാൽ പരിശോധിക്കും: മന്ത്രി എ കെ ശശീന്ദ്രൻ

ബാലൺ ഡി ഓർ ജേതാവും ഫ്രഞ്ച് സ്‌ട്രൈക്കറുമായ കരീം ബെൻസെമ അണിഞ്ഞിരുന്ന ജേഴ്‌സി നമ്പറാണ് എംബാപ്പെയ്ക്ക് ലഭിച്ച 9. ബൊറൂസിയ ഡോർട്ട്മുണ്ടിനെ 2-0ന് തോൽപ്പിച്ച് റയൽ മാഡ്രിഡ് അവരുടെ ചരിത്രപരമായ പതിനഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിന് തൊട്ടുപിന്നാലെയാണ് ലോസ് ബ്ലാങ്കോസിലേക്ക് ചേരാനുള്ള എംബാപ്പെയുടെ തീരുമാനത്തെക്കുറിച്ചുള്ള വാർത്തകൾ ആദ്യം അധികൃതർ പുറത്തുവിട്ടത്.

ALSO READ: ‘പാർട്ടി നേതൃത്വത്തിനും സർക്കാരിനുമെതിരെ മാധ്യമങ്ങൾ പടച്ചുവിട്ട നുണകളെല്ലാം സോപ്പ് കുമിളകൾ പോലെ പൊട്ടുന്നു’: സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്

റൊണാൾഡോയുടെ അതെ മാനറിസങ്ങൾ വേദിയിൽ അവതരിപ്പിച്ചുകൊണ്ടാണ് എംബാപ്പെ ചടങ്ങിൽ തിളങ്ങിയത്. ജേഴ്‌സിയിൽ ചുംബിച്ചുകൊണ്ട്, കൈകൾ മുകളിലേക്ക് ഉയർത്തിയ താരത്തിന് വലിയ വരവേൽപ്പാണ് റയലിന്റെ ഹോം ഗ്രൗണ്ട് നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News