‘ഫ്രാൻസിൽ തീവ്രവലതുപക്ഷത്തിനെതിരെ ആഞ്ഞടിച്ചവരിൽ കിലിയന്‍ എംബാപ്പെയും’, ജനങ്ങൾ ഏറ്റെടുത്ത് വാക്കുകൾ

ഫ്രാന്‍സ് തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ വിജയത്തിന് പിന്നാലെ തീവ്രവലതുപക്ഷത്തിനെതിരെ ദേശീയ ഫുട്ബോള്‍ ടീം അംഗം കിലിയന്‍ എംബാപ്പെ പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. വോട്ടെടുപ്പിന് മുൻപ് തീവ്രവലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിയെ അധികാരത്തിലേറ്റരുതെന്ന് ഫ്രാന്‍സിലെ ജനങ്ങളോട് എംബാപ്പെ ആഹ്വാനം ചെയ്തതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ALSO READ: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ ബീഫ് കടത്താന്‍ കേന്ദ്ര സഹമന്ത്രി ശാന്തനു താക്കൂര്‍ ഇടപെടല്‍ നടത്തിയതിന്റ തെളിവുകള്‍ പുറത്ത്

2024 യൂറോകപ്പിലെ ഫ്രാന്‍സിന്റെ ഉദ്ഘാടന മത്സരത്തിന്റെ തലേദിവസം നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു എംബാപ്പെയുടെ രാഷ്ട്രീയ പരാമര്‍ശം. ഫ്രാന്‍സിലെ ജനങ്ങള്‍ നാഷണല്‍ റാലിയുടെ നിയന്ത്രിത സര്‍ക്കാരിന് കീഴില്‍ ജീവിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്നും, അതിനായി തങ്ങളുടെ വോട്ടുകള്‍ ജനങ്ങള്‍ കൃത്യമായി വിനിയോഗിക്കണമെന്നും എംബാപ്പെ പറഞ്ഞിരുന്നു.

മറ്റു ദിനങ്ങളേക്കാള്‍ സുപ്രധാനമായ ദിവസമാണ് വോട്ടെടുപ്പ് ദിനം. വോട്ട് ചെയ്യാന്‍ താത്പര്യപ്പെടാത്ത ആളുകളെ പോലും തെരഞ്ഞെടുപ്പിലേക്ക് ക്ഷണിക്കണം എന്ന് പറഞ്ഞവസാനിപ്പിച്ച താരം വോട്ടെടുപ്പിന് ശേഷവും ഇത്തരത്തിൽ പ്രതികരിച്ചിരുന്നു.

ALSO READ: ‘കൈ കോർത്തു പിടിച്ച് അച്ഛനും മകനും ട്രെയിനിന് മുൻപിലേക്ക്’, ഹൃദയഭേദകമായ കാഴ്ച; ഞെട്ടൽ മാറാതെ സമൂഹ മാധ്യമങ്ങൾ

‘ഇത് ഒരു അടിയന്തിര സാഹചര്യമാണ്. ആദ്യ റൗണ്ടില്‍ നാഷണല്‍ റാലി നേടിയ 33 ശതമാനം വോട്ട് ഒരു അപായ സൂചനയാണ്. കുടിയേറിയ തീവ്രവലതുപക്ഷ ആശയത്തിനും പാര്‍ട്ടിക്കും രാജ്യത്ത് അധികാരം പിടിച്ചെടുക്കാന്‍ കഴിയുന്നില്ലെന്ന് ഓരോരുത്തരും ഉറപ്പുവരുത്തണം,’ എന്നാണ് എംബാപ്പെ അപ്പോൾ പറഞ്ഞത് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News