ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു

ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു. അടുത്ത വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശനം സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രമായിരിക്കുമെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് നല്‍കി.

ALSO READചുഴലിക്കാറ്റ് ശമിച്ചപ്പോള്‍ നാല് മാസം പ്രായമായ കുഞ്ഞിനെ് ജീവനോടെ കണ്ടെത്തിയത് മരക്കൊമ്പില്‍

വിദ്യാഭ്യാസം ഉന്നത നിലവാരത്തലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് മലയാളം മീഡിയം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. നിലവില്‍ 9,10 ക്ലാസുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് പഴയ സിലബസില്‍ പരീക്ഷ എഴുതാം.മലയാളം മീഡിയം ക്ലാസുകള്‍ സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറും. 2 മുതല്‍ 8 വരെ ക്ലാസുകളാണ് ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറുന്നത്. കേരള സിലബസ് ഇല്ലാതാകുന്നതോടെ അറബി പഠനവും ഇല്ലാതാകും.

ALSO READസംസ്ഥാനത്ത് അതിശക്ത മ‍ഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മലയാളം ഐച്ഛിക വിഷയമായി പഠിക്കാം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയും മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കുകയുമാണ് ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News