ഇലോൺ മസ്‌കിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തുമെന്ന പ്രഖ്യാപനം നടത്തി പ്രമുഖ സ്പാനിഷ് പത്രമായ ലാ വാൻഗാർഡിയ. എക്സ് “തെറ്റായ വിവര ശൃംഖല” ആയി മാറിയെന്നും അവർ വിമർശിച്ചു. എക്‌സിനെ “ടോക്സിക് പ്ലാറ്റ്ഫോം” എന്ന് ഗാർഡിയൻ വിശേഷിപ്പിച്ചതിന് പിന്നാലെയാണിത്.
“ഗൂഢാലോചന സിദ്ധാന്തങ്ങളും തെറ്റായ വിവരങ്ങളും” നിറഞ്ഞ ഒരു “എക്കോ ചേമ്പർ” ആയി എക്സ് മാറിയെന്ന് ലാ വാൻഗ്വാർഡിയ വിമർശിച്ചു.223 പേരുടെ മരണത്തിനിടയാക്കിയ സ്‌പെയിനിലെ വിനാശകരമായ ഒക്ടോബറിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന ഇന്ത്യൻ അധിഷ്‌ഠിത അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള ബോട്ടുകളുടെ വളർച്ചയെയും ലാ വാൻഗ്വാർഡിയ അപലപിച്ചു.
ALSO READ; 300000000 രൂപ ശമ്പളം! ഒരു സ്വിച്ച് ഓൺ-ഓഫ് ചെയ്താൽ മാത്രം മതി, എന്നിട്ടും ഈ ജോലിക്കാരും വരുന്നില്ല
അതേസമയം സന്ദേശങ്ങളും സംവാദങ്ങളും വായനക്കാരെ അറിയിക്കുന്നതിനായി എക്‌സിൽ ആളുകളെയും ബിസിനസുകളെയും സ്ഥാപനങ്ങളെയും പിന്തുടരുന്നത് തുടരുമെന്ന് ദിനപത്രം അറിയിച്ചിട്ടുണ്ട്. സ്ഥാപനത്തിൽ ജോലിചെയ്യുന്ന മാധ്യമ പ്രവർത്തകരെ എക്സ് ഉപയോഗിക്കുന്നതിൽ നിന്നും വിലക്കിയിട്ടില്ലെന്നും ലാ വാൻഗാർഡിയ അറിയിച്ചിട്ടുണ്ട്.
എക്സ് ഒരു ടോക്സിക് പ്ലാറ്റ്ഫോമാണെന്നും ഗുണത്തേക്കാളേറെ ദോഷങ്ങളേ ഈ പ്ലാറ്റ്ഫോമിലുള്ളൂവെന്നും അതിനാൽ ഇതിന്റെ ഉപയോഗം അവസാനിപ്പിക്കുകയാണെന്നും ബ്രിട്ടീഷ് മാധ്യമ സ്ഥാപനമായ ‘ദി ഗാർഡിയൻ’ കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. തീവ്ര വലതുപക്ഷ ഗൂഢാലോചന സിദ്ധാന്തങ്ങളും വംശീയതയുമുൾപ്പെടെ ‘എക്സ്’ അവരുടെ പ്ലാറ്റ്‌ഫോമിൽ പ്രമോട്ട് ചെയ്യുന്നതായി കണ്ടെത്തിയെന്നും ഈ ഉള്ളടക്കം കണക്കിലെടുത്ത്പ്ലാറ്റ്ഫോമിൽ നിന്നും മാറിനിൽക്കുക എന്നത് കഴിഞ്ഞ കുറച്ചു കാലങ്ങളായി തങ്ങൾ പരിഗണിച്ച തീരുമാനമാണിതെന്നുമാണ് മാധ്യമ സ്ഥാപനം വ്യക്തമാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here