ലാപതാ ലേഡീസ് ഓസ്കർ പട്ടികയിൽ നിന്നും പുറത്ത്; ലിസ്റ്റിൽ ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള ഹിന്ദി ചിത്രം

LAAPATAA LADIES

കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് ഓസ്കർ നോമിനേഷനിൽ നിന്നും പുറത്ത്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഈ ചിത്രം ഇടം നേടിയിട്ടില്ല.ഔദ്യോഗിക എൻട്രിയായി ചിത്രം തെരെഞ്ഞെടുത്തതിൽ പിഴവ് വന്നെന്ന് ഗ്രാമി ജേതാവ് വിക്കി കെജ് പറഞ്ഞു. പോസ്റ്റർ കണ്ടപ്പോഴേ ജൂറി ചിത്രം തള്ളിക്കാണുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുകെയുടെ ഔദ്യോഗിക എന്‍ട്രിയായ ഹിന്ദി ചിത്രം ‘സന്തോഷ്’ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

സെപ്റ്റംബറിലാണ് 97-ാമത് ഓസ്കർ അവാർഡിനുള്ള ഔദ്യോഗിക എൻട്രിയായി കിരൺ റാവുവിന്‍റെ ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. കിരൺ റാവു സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആമിർ ഖാൻ പ്രൊഡക്ഷന്സും, ജിയോ പിക്‌ചേഴ്‌സും, കിൻഡ്ലിങ് പിക്‌ചേഴ്‌സും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഗ്രാമീണ ഇന്ത്യയിലെ രണ്ട് യുവ വധുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. 2024 മാർച്ച് ഒന്നിനാണ് ചിത്രം റിലീസ് ചെയ്തത്.

ALSO READ; വെൽഡൺ വിനീഷ്യസ്! ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം പ്രഖ്യാപിച്ചു

കഴിഞ്ഞ കുറച്ചു ദിവസമായി ചിത്രത്തിന് വേണ്ടിയുള്ള കഠിനമായ പ്രമോഷനിലായിരുന്നു ചിത്രത്തിന്‍റെ അണിയറക്കാര്‍. കിരണ്‍ റാവുവും നിര്‍മ്മാതാവ് ആമിര്‍ ഖാനും നിരന്തരം ഓസ്‌കറിന്റെ പ്രചാരണം നടത്തിയിരുന്നു.ഇതിനിടെയാണ് അണിയറ പ്രവർത്തകർക്ക് അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News