ഓസ്‌കാറിലേക്ക് നടന്നു കയറുന്ന ലാപതാ ‘ലേഡീസ്’ അഥവാ കിരണ്‍ റാവുവിന്റെ അതിമനോഹര സിനിമ

സംസാരിക്കുന്ന രാഷ്ട്രീയത്തിന്റെ മുഴച്ചുനില്‍പ്പില്ലാത്ത സിനിമകള്‍ ഉണ്ടാവുകെയെന്നത് വളരെ ലിമിറ്റഡ് ആയിട്ട് സംഭവിക്കുന്ന കാര്യമാണ്, അങ്ങനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രക്ഷേക മനസിലൂടെ കടന്നുപോയ സിനിമയാണ് കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്, കളക്ഷന്‍ നേടാതെ തീയേറ്റര്‍ കയ്യൊഴിഞ്ഞ് ഒടിടിയിലൂടെ ചര്‍ച്ച ചെയ്യപ്പെട്ട ആ സിനിമയാണ് ഇന്ന് ഇന്ത്യയുടെ ഓഫീഷ്യല്‍ ഓസ്‌കാര്‍ എന്‍ട്രി…

വിദ്യാഭ്യാസം, കൃഷി, സ്ത്രീകളുടെ അവകാശങ്ങള്‍, പ്രണയം, വിരഹം, സ്ത്രീകള്‍ നേരിടുന്ന വൈവാഹിക പ്രശ്‌നങ്ങള്‍, തൊഴില്‍, ലിം?ഗ വിവേചനമിങ്ങനെ പലവിധ വിഷയങ്ങള്‍ സംസാരിച്ച സിനിമ കൂടിയാണ് ലാപതാ ലേഡീസ്. കഥാപാത്രങ്ങളും കഥാപശ്ചാത്തലവും കുറച്ച് സങ്കീര്‍ണമാണെങ്കിലും സിനിമ, പ്രേക്ഷക മനസിലേക്ക് കയറുന്നത് വളരെ സിംപിളായാണ്… വരൂ.. നമുക്ക് വളരെ സുന്ദരമായ രീതിയില്‍ കുറച്ച് രാഷ്ട്രീയം സംസാരിച്ചിട്ട് വരാം എന്ന് പറയും പോലെ…

ALSO READ:മെസ്സിയുടെ വിരമിക്കല്‍ ഇന്റര്‍ മയാമിയിലായിരിക്കില്ല; താരം ക്ലബ്ബ് വിടാനൊരുങ്ങുന്നെന്ന് സൂചന

കിരണു റാവുവിന്റെ ഈ ലാപതാ ലേഡീസ് ഓസ്‌കാര്‍ വേദിയിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ സിനിമ കണ്ടവരെല്ലാം ഒരേപോലെ ഹാപ്പിയാണ്, അര്‍ഹതപ്പെട്ട ചിത്രങ്ങള്‍ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ ഏതൊരു പ്രേക്ഷകനും ഉണ്ടാകുന്ന സന്തോഷം ആണത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ടൊറന്റോ ചലച്ചിത്ര മേളയിലാണ് ചിത്രം ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്, ശേഷം മാര്‍ച്ച് 1ന് സിനിമ തീയറ്ററിലെത്തി. ബോക്‌സ് ഓഫീസില്‍ ഒട്ടും തന്നെ സ്വീകരിക്കപ്പെട്ടാതെയാണ് സിനിമ കടന്നുപോയത്, ശേഷം ഏപ്രില്‍ 26ന് നെറ്റ്ഫ്‌ലിക്‌സിലൂടെ ഒടിടി റിലീസ്, പിന്നിയങ്ങ് കഥാപാത്രങ്ങളായ ദീപക്കും ഫൂലും ജയയും മഞ്ജു മായിമൊക്കെ സിനിമാ അസ്വാദകര്‍ക്കിടയില്‍ നിറഞ്ഞു നിന്നു, സിനിമയിലെ ‘ഓ സജിനീ റേ’ എന്ന പാട്ട് പോലെ. ലോക സിനിമാ റിവ്യൂ പ്ലാറ്റ് ഫോം ‘ലെറ്റര്‍ ബോക്‌സ്’ പുറത്തിറക്കിയ പട്ടികയില്‍ 15-ാം സ്ഥാനമാണ് സിനിമയ്ക്കുണ്ടായിരുന്നത്.

ലാപതാ ലേഡീസ് എന്ന സിനിമയുടെ ആദ്യത്തെ ആകര്‍ഷണം കിരണ്‍ റാവു എന്ന സംവിധായികയും ആമീര്‍ ഖാന്‍ എന്ന നിര്‍മ്മാതാവുമാണ്. രണ്ടാമത്തേത് ചിത്രം സംസാരിക്കുന്ന രാഷ്ട്രീയമാണ്. ഇന്ത്യന്‍ സമൂഹ സാഹചര്യങ്ങളില്‍ നിലനില്‍ക്കുന്ന ആണ്‍മേല്‍കോയ്മയുടെ വൃത്തികേടുകളെ തുറന്ന് കാട്ടുന്ന സിനിമ പുരുഷാധിപത്യ സമൂഹത്തിനുള്ളില്‍ കലഹിക്കേണ്ടി വരുന്ന ദീപക്കിനെപോലുള്ള ആണുങ്ങളുടെ കൂടി കഥയാണ്. രണ്ട് പെണ്ണുങ്ങളുടെ കല്യാണ പശ്ചാത്തലത്തിലൂടെ സഞ്ചരിക്കുന്ന സിനിമ, രാജ്യത്ത് പെണ്ണുങ്ങള്‍ നേരിടുന്ന പെടാപാടുകളെ പറഞ്ഞുവെയ്ക്കുന്നു. ‘സപ്നാ ദേഖ്‌നേക്കാ മാഫീ നഹി മാന്‍ത്തെ’ അതായത് സ്വപ്നം കാണുന്നതിന് മാപ്പ് ചോദിക്കരുത് എന്ന് പറഞ്ഞാണ് ലാപതാ ലേഡീസ് അവസാനിക്കുന്നത്. ഒരു മൂടുപടത്തിനുള്ളില്‍ ഒതുങ്ങി, ഇഷ്ടമുള്ളത് ഒന്നും ചെയ്യാനാകാത്ത, ഭര്‍ത്താവിന്റെ പേര് ഉറക്കെ പറയാന്‍ പോലും അനുവാദമില്ലാത്ത ഒരുപാട് ഇന്ത്യന്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ പ്രേക്ഷകര്‍ അറിയാതെ അവരിലേക്ക് എത്തിക്കുന്ന ഒരു സുന്ദരമായ രീതി ലാപതാ ലേഡീസ് അവലംബിക്കുന്നുണ്ട്.

ALSO READ:ഹൃദയം കവരുമോ ഈ ‘സ്റ്റൈലിഷ്’ വില്ലന്‍ ?; വിനായകന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ പ്രതിനായകനാകാന്‍ മമ്മൂക്ക

കിരണ്‍ റാവു സംവിധാനവും നടന്‍ ആമിര്‍ ഖാന്‍ നിര്‍മാണവും നിര്‍വഹിച്ചിരുന്ന ചിത്രം വളരെ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ സമയത്ത് സുപ്രീം കോടതിയില്‍ പ്രത്യേക പ്ര?ദര്‍ശനം നടക്കുകയായി, ചിത്രത്തിന്റെ പ്രാധാന്യം രാജ്യത്തിന്റെ പരമോന്നത നീതിപീഠം വരെ തിരിച്ചറിഞ്ഞ നിമിഷമായിരുന്നത്, പായല്‍ കപാഡിയയുടെ ‘അസ് വീ ഇമാജിന്‍ അസ് ലൈറ്റ്‌സ്’ കാന്‍ ചലച്ചിത്ര മേളയില്‍ പുരസ്‌കാര നിറവിലെത്തിയതിന്റെ പിന്നാലെയാണ് കിരണ്‍ റാവുവിന്റെ ലാപതാ ലേഡീസും ലോകനെറുകയിലേക്ക് കുതിക്കുന്ന കാഴ്ചയും നമുക്ക് സമ്മാനിക്കുന്നത്. ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങളാണ് ഇവയെല്ലാം. സിനിമാ ലോകത്തിലെ ‘എവരിവണ്‍ കപ്പ് ഓഫ് ടീ’ ആണ് ലാപതാ ലേഡീസ്, ഭാഷാ ഭേദമില്ലാതെ ഏവരും അറിയേണ്ട സിനിമ.. അത്ര സുന്ദരമായ സിനിമയായത് കൊണ്ടാകാം ഓസ്‌കാര്‍ ജൂറിക്ക് മുന്നിലും ലാപതാ ലേഡീസ് തിളക്കാമാര്‍ന്ന് നിന്നതും.. മനോഹരമായ സിനിമകള്‍ അങ്ങനെയാണ്… അവയ്‌ക്കൊരു ലാസ്റ്റ് മിനിറ്റസ് ഗംഭീര എന്‍ട്രി എപ്പോഴുമുണ്ടാകും…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News