ഇന്ത്യയിൽ തൊഴിൽ സാഹചര്യം പരിതാപകരം; ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ റിപ്പോർട്ട് പുറത്ത്

ഇന്ത്യയിൽ തൊഴിൽ സാഹചര്യം പരിതാപകരമാണെന്ന് ലേബർ ഓർഗനൈസേഷൻ റിപ്പോർട്ട്. 2022ൽ രാജ്യത്തെ മുഴുവൻ തൊഴിൽ രഹിതരായ ജനസംഖ്യയുടെ 83 ശതമാനവും യുവകളാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെവലപ്മെന്റുമായി ചേർന്ന് തയാറക്കിയ ‘ഇന്ത്യ എം​പ്ലോയ്മെന്റ് റിപ്പോർട്ട് 2024’ റിപ്പോർട്ട് വ്യക്തമാകുന്നു.

മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരനാണ് ചൊവ്വാഴ്ച റിപ്പോർട്ട് പുറത്തുവിട്ടത്. അതേസമയം, എല്ലാ സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടണമെന്ന് കരുതുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഈയൊരു ചിന്താഗതിയിൽനിന്ന് നമ്മൾ പുറത്തുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read:സത്യഭാമക്കെതിരെ ഫഹദ് ഫാസിൽ, പ്രതികരണം ആലുവ യു സി കോളജിൽ വെച്ച്, കയ്യടിച്ച് ആരാധകർ

ഇന്ത്യയിലെ തൊഴിലില്ലായ്മ പ്രശ്നം യുവജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലെ വിദ്യാസമ്പന്നർക്കിടയിൽ കൂടുതലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തൊഴിലില്ലാത്ത വിദ്യാസമ്പന്നരായ യുവജനങ്ങൾ 2004ൽ 54.2 ശതമാനം ആയിരുന്നെങ്കിൽ 2022ൽ 65.7 ശതമാനമായി ഉയർന്നു. ഇതിൽ 76.7 ശതമാനവും സ്ത്രീകളും 62.2 ശതമാനം പുരുഷന്മാരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

2000 മുതൽ 2019 വരെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർധിച്ചതോടൊപ്പം തൊഴിലില്ലായ്മയും ഉയർന്നു. എന്നാൽ, കോവിഡിന് ശേഷം തൊഴിലവസരങ്ങൾ കുറഞ്ഞതായും പഠനത്തിൽ വ്യക്തമാകുന്നു. 2000ൽ മൊത്തം ജോലി ചെയ്യുന്ന യുവജനങ്ങളിൽ പകുതിയും സ്വയം തൊഴിൽ ചെയ്യുന്നവരായിരുന്നു. 13 ശതമാനം പേർക്കും സ്ഥിര ജോലി ഉണ്ടായിരുന്നു. ബാക്കി 37 ശതമാനം പേർക്ക് നിശ്ചിതമല്ലാത്ത ജോലികളായിരുന്നു. 2022ൽ സ്വയം തൊഴിൽ ചെയ്യുന്നവർ 47 ശതമാനമാണ്. ഇതിൽ സ്ഥിരം ജോലിയുള്ളവർ 28 ശതമാനവും നിശ്ചിതമല്ലാത്ത ജോലിയുള്ളവർ 25 ശതമാനവുമാണ്.

Also read:ദേഹത്ത് ചാണകം വാരിപ്പൂശി ഹോളി ആഘോഷം; ബനാറസ് യൂണിവേഴ്സിറ്റി മുൻ ഡീനിനെ പരിഹസിച്ച് സോഷ്യൽ മീഡിയ; വീഡിയോ

ഇന്ത്യ അടുത്ത ദശകത്തിൽ 70 മുതൽ 80 ലക്ഷം വരെ യുവജനങ്ങളെ തൊഴിൽ മേഖലയിലേക്ക് കൊണ്ടുവരുമെന്ന് പഠനത്തിൽ പറയുന്നു. ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ട്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. തൊഴിലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, തൊഴിൽ മേഖലയിലെ അസമത്വങ്ങൾ പരിഹരിക്കുക, തൊഴിൽ വിപണിയിലെ കഴിവുകളും നയങ്ങളും ശക്തിപ്പെടുത്തുക, തൊഴിൽ വിപണിയുടെ രീതികളെയും യുവജനങ്ങൾക്കുള്ള തൊഴിലവസരങ്ങളെയും കുറിച്ചുള്ള അറിവുകൾ നൽകുക എന്നിവയെല്ലാം വേണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News