രാജസ്ഥാനിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൻ്റെ ഭാഗം തകർന്നുവീണുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. കോട്ടയിൽ ദില്ലി-മുംബൈ എക്‌സ്പ്രസ് വേയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൻ്റെ ഒരു ഭാഗമാണ് തകർന്നുവീണത്. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കുണ്ട്.
നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. നിർമാണപ്രവർത്തനങ്ങൾ വിലയിരുത്താനായി തൊഴിലാളികൾ രാത്രി ഒത്തുകൂടിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി തുരങ്കത്തിന്റെ ഒരു ഭാഗവും തകർന്ന് തൊഴിലാളികൾക്കുമേൽ പതിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് പൊലീസും നാഷണൽ ഹൈവേ അതോറിറ്റിയും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. 33കാരനായ ഷംസീർ സിങ് ആണ് അപകടത്തിൽ മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.അപകടത്തിൽ പരുക്ക് പറ്റിയ മൂന്ന് പേരെ കോട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ENGLISH NEWS SUMMARY: A section of under-construction tunnel on the Delhi-Mumbai Expressway has collapsed in Rajasthan’s Kota. One labourer was killed, and three others were injured in the collapse.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here