വേർപിരിയൽ പങ്കുവെച്ച് ലച്ചുവും പങ്കാളിയും; ഈ അവസ്ഥയും തുറന്നുപറയേണ്ടതുണ്ടെന്ന് പോസ്റ്റ്

ലച്ചുവിനെ അറിയാത്തവരായി അധികമാരും ഉണ്ടാകില്ല. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന്റെ അവസാനഭാഗത്ത് മികച്ച പ്രകടനം കൊണ്ട് കയ്യടി നേടിയ അഭിനേത്രി. പക്ഷെ ബിഗ് ബോസ് എന്ന പ്രോഗ്രാമിൽ വന്നപ്പോൾ കൂടുതൽ പ്രശസ്തയാകുകയായിരുന്നു ലച്ചു. പലരും ബോൾഡ് എന്ന് വിശേഷിപ്പിച്ച വ്യക്തി കൂടിയായിരുന്നു അവർ.

ALSO READ: ഉമ്മൻചാണ്ടിയുടെ സംസ്കാരച്ചടങ്ങിന് രാഹുൽ ഗാന്ധിയെത്തും

ബിഗ് ബോസിൽ വെച്ചുതന്നെ ലച്ചു തന്റെ ജീവിതത്തെപ്പറ്റി പ്രേക്ഷകരോട് പങ്കുവെച്ചിരുന്നു. തൻ അനുഭവിച്ച ജീവിതപ്രതിസന്ധികളെയും തന്റെ പങ്കാളിയെയും പറ്റിയെല്ലാം ലച്ചു തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ ഇരുവരും പിരിഞ്ഞിരിക്കുകയാണ്. പങ്കാളി ശിവാജി സെൻ ആണ് വേർപിരിയലിനെപ്പറ്റി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ലച്ചു ആ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

ALSO READ: ‘ഇന്ത്യ’ എടുത്തുമാറ്റി ഹിമന്ത ബിശ്വ ശർമ; നീക്കം പ്രതിപക്ഷ പാർട്ടികൾ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ

സോഷ്യൽ മീഡിയ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്

എല്ലാ നല്ല കാര്യങ്ങൾക്കും തീർച്ചയായും ഒരു അവസാനമുണ്ടാകും. കഴിഞ്ഞ രണ്ട് വർഷങ്ങളായി ഞാനും ലച്ചുവും ഒരുമിച്ചായിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങളുടെ കരിയറും വഴികളും ഞങ്ങളെ രണ്ട് ദിശകളിലാക്കിയിരിക്കുകയാണ്. ലച്ചുവിന് അവളുടെ ജോലിയുടെ ഭാഗമായി കൊച്ചിയിലേക്ക് മാറേണ്ടതുണ്ട്. അങ്ങനെ ഒരുപാട് ആലോചിച്ച ശേഷം ഞങ്ങൾ പിരിയാൻ തീരുമാനിച്ചിരിക്കുന്നു. സ്നേഹത്തോടും ബഹുമാനത്തോടും കൂടെയാണ് ഞങ്ങൾ പിരിയുന്നത്. വ്യക്തിപരമായ ഈ കാര്യം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കേണ്ടിവന്നതിൽ വിഷമമുണ്ട്. ഞങ്ങളുടെ പ്രേമം സമൂഹം ഏറെ ശ്രദ്ധിച്ച കാര്യമായതിനാൽ ഈ അവസ്ഥയും തുറന്നുപറയേണ്ടതുണ്ട്. ദയവായി ഞങ്ങള്ക് മെസ്സേജുകൾ അയക്കാതെയിരിക്കുക. ഞങ്ങളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും എല്ലാ പിന്തുണയും ഞങ്ങൾക്കുണ്ട്.

bigg boss malayalam season 5 contestant lachu breaks up with partner shivaji sen nsn

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News