ജലക്ഷാമത്തെ മറികടക്കാന്‍ ഐസ് കോണുകള്‍ നിർമിച്ച് ലഡാക്കികൾ

വെള്ളമുണ്ട് എന്നാൽ കുടിക്കാനില്ല . അതെ സംഗതി സത്യമാണ്. ഹിമാലയത്തിന്‍റെ താഴ്വാരകളില്‍ ജീവിക്കുന്നവരുടെ അവസ്ഥയാണ് ഇത്. എന്നാൽ ഇതിനെ മറികടക്കാൻ ഐസ് കോണുകൾ നിർമിച്ചിരിക്കുകയാണ് ഇവിടെയുള്ളവർ.

also read : മകളുടെ വിവാഹത്തിനായി18 ലക്ഷം രൂപ ലോക്കറില്‍ സൂക്ഷിച്ചു; ഒരു വർഷം കഴിഞ്ഞ് ലോക്കർ തുറന്നപ്പോൾ പണം ചിതലരിച്ചു

ലോകത്തിന് ചൂട് പിടിക്കുകയാണ്. ഹിമാലയത്തിലും ഇതിന്‍റെ പ്രതിഫലങ്ങള്‍ കണ്ട് തുടങ്ങിയിരിക്കുന്നു. പതിവായുണ്ടായിരുന്ന മഞ്ഞ് വീഴ്ച കുറഞ്ഞു. ഹിമവാനില്‍ നിന്ന് ഹിമാനികള്‍ പതുക്കെ പിന്മാറിത്തുടങ്ങിയിരിക്കുന്നു. ജലം ലഭ്യമാക്കിയിരുന്ന ഹിമാനികളുടെ കുറവ്, ലഡാക്കിലെ ജനങ്ങളുടെ ജല ലഭ്യതയെ പതിന്‍ മടങ്ങ് ഇല്ലാതാക്കിയിരിക്കുന്നു, അതേസമയം വിനോദ സഞ്ചാരികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് ജലത്തിന്‍റെ ആവശ്യം വര്‍ദ്ധിപ്പിച്ചു. പ്രത്യേകിച്ചും വേനല്‍ക്കാലത്ത്. ഈ ജലപ്രതിസന്ധിയെ മറികടക്കാന്‍ ലഡാക്കികള്‍ കണ്ടെത്തിയ തനത് വിദ്യയാണ് ഐസ് കോണുകള്‍.

also read : കുഴിച്ചിട്ട നിലയില്‍ യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ‘തെളിവ് നശിപ്പിച്ചത് ഭയന്നിട്ട്’, കുറ്റം സമ്മതിച്ച് സ്ഥലമുടമ

ജലക്ഷാമത്തെ മറികടക്കാന്‍ ഈ ഗ്രാമങ്ങളിലെല്ലാം ഇന്ന് ഐസ് കോണുകള്‍ കാണാം. പ്രത്യേകിച്ച് ഏപ്രിൽ, മെയ് മാസങ്ങളിലെ നിർണ്ണായകമായ കൃഷിയുടെ ആരംഭ സീസണിൽ. 2013 ല്‍ ലഡാക്കി എഞ്ചിനീയറായ സോനം വാങ്‌ചുക്ക്, പ്രദേശത്തിന്‍റെ രൂക്ഷമായ ജലപ്രതിസന്ധിയെ മറികടക്കാനാണ് ആദ്യമായി ഐസ് കോണുകള്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്. ഇന്ന് ഇത്തരം ഐസ് കോണുകള്‍ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News