തിരുപ്പതി ലഡുവില്‍ മൃഗകൊഴുപ്പ് ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടയില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് മുന്‍മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢി. അനാവശ്യമായി കള്ളം പറയുന്നയാളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയെന്നും രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്‍ നിര്‍ത്തി കോടിക്കണക്കിന് ആളുകളുടെ വിശ്വാസത്തെ ഹനിക്കുകയാണ് ചന്ദ്രബാബുനായിഡുവെന്ന് പ്രധാനമന്ത്രിക്കുള്ള കത്തില്‍ മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി ആരോപിക്കുന്നുണ്ട്.
ALSO READ: ഇരുപത്തിയഞ്ചാമത് സ്ഥാപകദിന വാർഷികം; കുട്ടികൾക്കായി പെയിന്റിംഗ് മത്സരം സംഘടിപ്പിച്ച് ബിഎസ്എൻഎൽ
ഹിന്ദുഭക്തരുടെ മനസിലുണ്ടായ സംശയത്തില്‍, സത്യം പുറത്തുകൊണ്ട് വരണമെന്ന ആവശ്യവും ജഗന്‍ ഉന്നയിച്ചിട്ടുണ്ട്. അതേസമയം ഇത്തരത്തില്‍ കള്ളത്തരം പടച്ചുവിടുന്ന നായിഡുവിന് ശരിയായ രീതിയിലുള്ള കര്‍ശനമായ താക്കീത് നല്‍കണമെന്നും ജഗന്‍ കത്തിലൂടെ ആവശ്യപ്പെട്ടു.
തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ അന്തസിനെയും ഐക്യത്തെയും പരിശുദ്ധിയെയും കരിവാരി തേയ്ക്കാനാണ് നായിഡു ശ്രമിക്കുന്നതെന്നും ഇതിന് വലിയ വില കൊടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പും നായിഡുവിന് ജഗന്‍ നല്‍കുന്നുണ്ട്. പുതിയ സര്‍ക്കാരിനെതിരെ ജനവിരുദ്ധ വികാരം ഉയരുന്ന സാഹചര്യത്തില്‍ അതില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം ആരോപണങ്ങള്‍ എന്നാണ് ജഗന്റെ പക്ഷം.
കഴിഞ്ഞ എന്‍ഡിഎയുടെ യോഗത്തിലാണ് ജഗന്‍ മോഹന്‍ സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ലഡുവില്‍ മൃഗകൊഴുപ്പ് ചേര്‍ത്തിട്ടുണ്ടെന്ന് നായിഡു പറഞ്ഞത്. നെയ്യിലല്ല മൃഗകൊഴുപ്പിലാണെന്ന പരാമര്‍ശമാണ് മുഖ്യമന്ത്രി നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here