ലാലുവിന്റെ ജാമ്യം, ബിഹാര്‍ നിയമസഭയില്‍ ബിജെപി അംഗങ്ങളെ ബലം പ്രയോഗിച്ച് ലഡു തീറ്റിക്കാന്‍ ശ്രമം, ഒടുവില്‍ ലഡു ഏറ്

ജോലിക്ക് പകരം ഭൂമി അഴിമതി കേസില്‍ ലാലു പ്രസാദ് യാദവിനും ഭാര്യ റാബ്‌റി ദേവിക്കും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ബിഹാര്‍ നിയമസഭയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. പാര്‍ട്ടി അധ്യക്ഷന് ജാമ്യം ലഭിച്ചതിന്റെ സന്തോഷം ആര്‍ജെഡി അംഗങ്ങള്‍ ആഘോഷിച്ചത് വ്യത്യസ്തമായ രീതിയില്‍. സഭയിലേക്ക് എത്തിയ ബിജെപി അംഗങ്ങളെ ലഡു നല്‍കി ആര്‍ജെഡി അംഗങ്ങള്‍ സ്വീകരിച്ചു. എന്നാല്‍ ലഡു സ്വീകരിക്കാന്‍ ബിജെപി അംഗങ്ങള്‍ തയ്യാറായില്ല. അങ്ങനയെങ്ങ് വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന ആര്‍ജെഡി സാമാജികര്‍ ബിജെപി അംഗങ്ങളെ ബലമായി ലഡു തീറ്റിക്കാന്‍ ശ്രമിച്ചു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ ഉന്തും തള്ളുമായി. ഇതിനിടെ ചില ആര്‍ജെഡി അംഗങ്ങള്‍ ബിജെപി അംഗങ്ങള്‍ക്ക് നേരെ ലഡു ഏറും നടത്തി.

ഇതേ തുടര്‍ന്ന് ആര്‍ജെഡി അംഗങ്ങള്‍ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത് വന്നു. സഭയില്‍ അതിക്രമം കാണിച്ച ആര്‍ജെഡി അംഗങ്ങള്‍ക്കെതിരെ നടപടി എടുക്കാത്തതിനെതിരെ പ്രതിപക്ഷ നേതാവ് വിജയകുമാര്‍ സിന്‍ഹ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News