ക്രിസ്പിയാണ് ടേസ്റ്റിയും; ഇന്ന് ചായയ്‌ക്കൊപ്പം വെണ്ടയ്ക്ക വട തയ്യാറാക്കിയാലോ ?

Vada

പല തരത്തിലുള്ള വടകള്‍ നമ്മള്‍ കഴിച്ചിട്ടുണ്ടാകും. എന്നാല്‍ ഇതുവരെ ആരും ട്രൈ ചെയ്തിട്ടില്ലാത്ത ഒന്നായിരിക്കും വെണ്ടയ്ക്ക വട. നല്ല ക്രിസ്പിയും സോഫ്റ്റുമായ വെണ്ടയ്ക്ക വട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

കടല പരിപ്പ് – 1 കപ്പ്

ഗ്രാമ്പൂ – 2

കറുവപ്പട്ട – 1/4 ഇഞ്ച്

പെരുംജീരകം – 1 ടീസ്പൂണ്‍

വെളുത്തുള്ളി – 3എണ്ണം

ഉണക്കമുളക് – ആവശ്യത്തിന്

വെണ്ടയ്ക്ക – 1/2 കപ്പ് (ചെറുതായി അരിഞ്ഞത്)

ഉള്ളി – 2 ടേബിള്‍സ്പൂണ്‍ (അരിഞ്ഞത്)

കറിവേപ്പില – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

വെളിച്ചെണ്ണ – ആവശ്യത്തിന് (വറുക്കാന്‍)

തയ്യാറാക്കുന്ന വിധം

കടലപരിപ്പ് രണ്ട്മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് കഴുകിയെടുക്കുക.

ഗ്രാമ്പൂ, കറുവപ്പട്ട, ഉണക്കമുളക്, വെളുത്തുള്ളി, പെരുംജീരകം എന്നിവ അരച്ചെടുക്കുക.

അതിലേക്ക് കഴുകിവെച്ച പരിപ്പും ഉപ്പും ചേര്‍ത്ത് ഒന്നുടെ അരച്ചെടുക്കുക.

ഈ അരപ്പിലേക്ക് കറിവേപ്പില അരിഞ്ഞുവെച്ച വെണ്ടയ്ക്ക, ഉള്ളി എന്നിവ മിക്സ് ചെയ്യുക.

ശേഷം ഇത് പരത്തി, എണ്ണയില്‍ വറുത്തെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News