സീറ്റിനെ ചൊല്ലി ദില്ലി മെട്രോയില്‍ അടിയോടടി; വീഡിയോ വൈറല്‍!

ദില്ലി മെട്രോയില്‍ സീറ്റിനെ ചൊല്ലി തമ്മിലടിച്ച് വനിതകള്‍. പലതരത്തിലുള്ള വാര്‍ത്തകള്‍ ദില്ലി മെട്രോയുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുണ്ട്. ഏറ്റവും ഒടുവില്‍ മുന്‍ ഇന്ത്യ താരം യുവരാജ് സിംഗുമായി ബന്ധപ്പെട്ട ഒരു സംഭവമായിരുന്നു ദില്ലി മെട്രോയുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോള്‍ രണ്ടു വനിതകള്‍ തമ്മിലുള്ള വാക്കുതര്‍ക്കവും അടിപിടിയുമാണ് വൈറലായിരിക്കുന്നത്. ഈ വീഡിയോയെ ചൊല്ലി സമൂഹമാധ്യമത്തില്‍ രണ്ട് തരം അഭിപ്രായങ്ങളാണ് ഉയരുന്നത്.

ALSO READ: ഒരുമിക്കാം, കൈകോര്‍ക്കാം! കേരളം തന്നെ ലോകനേതാക്കളുടെ ഫേവറിറ്റ്; വൈറലായി മന്ത്രി മുഹമ്മദ് റിയാസിന്റെ പോസ്റ്റ്

ഒരു സീറ്റിനെ ചൊല്ലിയുള്ള സംസാരം പിന്നെ എന്നാല്‍ എന്റെ മടിയിലിരുന്നോയെന്ന് ഒരു യുവതി ചോദിക്കുന്ന അവസ്ഥയിലെത്തുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ ഇത് കേട്ട യുവതി ഇത് പറഞ്ഞ യുവതിയുടെ മടിയിലിരിക്കുകയും ചെയ്തു. പിന്നീട് തള്ളിമാറ്റലും മുടിയില്‍ പിടിച്ചുവലിക്കുന്നതും അടക്കമുള്ള പൊരിഞ്ഞ അടിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

വീഡിയോ വൈറലായതോടെ സമൂഹമാധ്യമം തന്നെ രണ്ടുതട്ടിലായെന്ന് പറയാം. മെട്രോയിലെ യാത്രക്കാരുടെ ഇത്തരം പ്രവണത ആശങ്കയുള്ളതാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍, ‘അവരുടെ ക്രോധം ന്യായമാണെന്നാണു തോന്നുന്നത്. പലരും ഇങ്ങനെ നുഴഞ്ഞു കയറി ഇരിക്കാന്‍ സ്ഥലമുണ്ടാക്കുന്നതായി തോന്നിയിട്ടുണ്ട്. അത് എല്ലാവര്‍ക്കും ഇഷ്ടപ്പെടില്ല.’ എന്നാണ് മറ്റൊരാളുടെ കമന്റ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.

ALSO READ: വാളയാര്‍ പീഡനക്കേസ്; മാതാപിതാക്കള്‍ പ്രതികള്‍, ബലാത്സംഗ പ്രേരണ കുറ്റം ചുമത്തി സിബിഐ

മറ്റൊരാളെ ശാരീരികമായി ആക്രമിക്കുന്നത് ശരിയല്ലെന്നും യാത്രയില്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനെ പിന്തുണച്ച് വളരെ പെട്ടെന്നു തന്നെ ഒരാളെ ആക്രമിക്കുന്നതിലേക്കു നീങ്ങുന്നതു ശരിയല്ല എന്നിങ്ങനെയുള്ള കമന്റുകളും വന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News