ചെന്നൈ എയര്‍പോര്‍ട്ടില്‍ 22 പാമ്പുകളുമായി സ്ത്രീ കസ്റ്റംസിന്‍റെ പിടിയില്‍

ചെന്നൈ എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങിയ സ്ത്രീയുടെ ബാഗില്‍ നിന്ന് 22 ഇനം പാമ്പുകളും ഒരു ഓന്തിനെയും പിടികൂടി. മലേഷ്യയിലെ കോലാലംപൂരില്‍ നിന്ന് എത്തിയ സ്ത്രീയാണ് എയര്‍പോര്‍ട്ടില്‍ കസ്റ്റംസിന്‍റെ പിടിയിലായത്. വെള്ളിയാഴ്ച്ചയാണ് സംഭവം.

പാമ്പുകളെ 22 കുപ്പികളിലായി ബാഗിനുള്ളില്‍ സൂക്ഷിച്ചിരിക്കുകയായിരിന്നു. കോലാലംപൂരില്‍ നിന്നുള്ള ഫ്‌ളൈറ്റ് നമ്പര്‍ എകെ13 എന്ന വിമാനത്തില്‍ എത്തിയ സ്ത്രീയാണ് കസ്റ്റഡിയിലായത്. പരിശോധനയില്‍ കണ്ടെത്തിയ പാമ്പുകളെയും ഓന്തിനെയും വന്യ മൃഗ സംരക്ഷണ നിയമപ്രകാരം    കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration