ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു ; സംഭവം എറണാകുളത്ത്

gym

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ ദിവസം എറണാകുളത്താണ് സംഭവം നടന്നത്. എളമക്കര ആർഎംവി റോഡ് ചിറക്കപറമ്പിൽ ശാരദാനിവാസിൽ അരുന്ധതിയാണ് (24) മരിച്ചത്. ചൊവ്വഴ്ച രാവിലെ എട്ടിനാണ് സംഭവം. പതിവായി ജിമ്മിൽ പോയി വ്യായാമം ചെയ്യാറുള്ള ആൾ ആണ് മരിച്ച അരുന്ധതി. ചൊവ്വാഴ്ചയും പതിവ് പോലെ ജിമ്മിലേക്ക് എത്തിയതായിരുന്നു. എന്നാൽ വ്യായാമം ചെയ്ത് തുടങ്ങിയതിനു ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് പെട്ടെന്ന് തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ALSO READ : ചാലിയാർ പുഴയിൽ കാണാതായ ആളിനു വേണ്ടി തിരച്ചിൽ തുടരുന്നു

വയനാട് സ്വദേശിയാണ് മരിച്ച അരുന്ധതി. എട്ടുമാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. തുടർന്നാണ് എളമക്കരയിലെ ഭർതൃഗൃഹത്തിലേക്ക് എത്തിയത്. എറണാകുളം കറുകപ്പള്ളിൽ പ്രവർത്തിക്കുന്ന ജിമ്മിൽ ആണ് യുവതി വ്യായാമത്തിനായി പോകാറുള്ളത്. പതിവുപോലെ ജിമ്മിലെത്തിയ അരുന്ധതി ഇടയ്ക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഭർത്താവിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ
എളമക്കര പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബുധൻ രാവിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും. വി എസ് രാഹുൽ ആണ് അരുന്ധതിയുടെ ഭർത്താവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News