വടകരയിൽ ട്രെയിൻ തട്ടി യുവതി മരിച്ചു

train-hit-death

കോഴിക്കോട് വടകരയിൽ യുവതി ട്രെയിന്‍ തട്ടി മരിച്ചു. പുതുപ്പണം ആക്കൂപാലത്തിന് സമീപമായിരുന്നു അപകടം. വടകര സ്വദേശി ഷര്‍മിള (47) ആണ് മരിച്ചത്. ബുധൻ വൈകിട്ട് ആറ് മണിയോടെയാണ് അപകടം.

Read Also: കൊല്ലത്ത് പാളം മുറിച്ചു കടക്കവേ ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അതിനിടെ, കൊല്ലത്ത് പാളം മുറിച്ചു കടക്കവേ ട്രെയിൻ തട്ടി വിദ്യാർഥിനി മരിച്ചു. ചാത്തന്നൂർ സ്വദേശിനി ദേവനന്ദ ആണ് മരിച്ചത്. മയ്യനാട് റയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ദേവനന്ദ. പാളം മുറിച്ചു കടക്കവേ ആണ് അപകടം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ALSO READ; ബിജെപി നേതാക്കളുടെ രാജിക്ക് പിന്നാലെ മുഖ്യമന്ത്രി ബീരേന്‍ സിങ് സിങിന്റെ യോഗം ബഹിഷ്കരിച്ച് 19 എംഎല്‍എമാര്‍; മണിപ്പൂരിൽ അനിശ്ചിതത്വം

മറ്റൊരു സംഭവത്തിൽ കോഴിക്കോട് പേരാമ്പ്രയില്‍ സ്വകാര്യ ബസ് ഇടിച്ച് വയോധികന്‍ മരിച്ചു. കോഴിക്കോട് വാകയാട് സ്വദേശി അമ്മദ് ആണ് മരിച്ചത്. അമിത വേഗതയില്‍ എത്തിയ ബസ് വയോധികന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. കോഴിക്കോട്- കുറ്റ്യാടി റൂട്ടിലോടുന്ന സ്വകാര്യ ബസ് ആണ് ഇടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News