വെണ്ടയ്ക്കയെ കൂടെക്കൂട്ടൂ, അമിതവണ്ണത്തെ പമ്പകടത്തൂ…

ശരീരത്തിനും ആരോഗ്യത്തിനും വളരെ ഫലപ്രദമായ ഒന്നാണ് വെണ്ടയ്ക്ക. നമ്മുടെ പ്രമേഹത്തെ നിയന്ത്രിക്കാനും അമിതവള്ളത്തെ പിടിച്ചുനിര്‍ത്താനും വെണ്ടയ്ക്കയ്ക്ക് കഴിവുണ്ട്. കാണാന്‍ ഇത്തിരിക്കുഞ്ഞനാണെങ്കിലും ആരോഗഹ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ വെണ്ടയ്ക്ക ഉണ്ടാകും.

വൈറ്റമിന്‍ ബി, സി, ഫോളിക് ആസിഡ്, ഫൈബര്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് വെണ്ടയ്ക്ക. ഇത് വിശപ്പ് കുറയ്ക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും വെണ്ടയ്ക്ക സഹായിക്കും.

വെണ്ടയ്ക്ക വിറ്റാമിന്‍ സിയുടെ കലവറയാണ്. ഇത് പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടും. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ വെണ്ടയ്ക്ക ദഹനത്തിന് ഗുണം ചെയ്യും. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുന്ന സംയുക്തങ്ങള്‍ വെണ്ടയ്ക്കയില്‍ ഉണ്ടെന്ന് നിരവധി പഠനങ്ങളില്‍ പറയുന്നുണ്ട്. ഇത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കാനും സഹായിക്കും.

വൈറ്റമിന്‍ എ, സി എന്നിവയും ആന്റിഓക്സിഡന്റ്സും വെണ്ടയ്ക്കയില്‍ ധാരാളമുള്ളതിനാല്‍ ഇത് രക്തത്തെ ശുദ്ധികരിക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും. ഇതുവഴി ചര്‍മ്മത്തിന് പ്രായമാകുന്ന പ്രക്രിയ വൈകിപ്പിക്കാനും ചര്‍മ്മത്തിലെ പാടുകളും മറ്റു പ്രശ്നങ്ങളും കുറയ്ക്കാനും സഹായിക്കും.

ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഉള്ളതിനാല്‍ കരളിനെ സംരക്ഷിക്കാനും വെണ്ടയ്ക്ക വളരെ നല്ലതാണ്. കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും വെണ്ടയ്ക്ക സഹായിക്കും. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളാല്‍ സമ്പന്നമാണ് വെണ്ടയ്ക്ക. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ ഫ്ലപ്രദമാണ്. ഭക്ഷണം കഴിച്ചയുടന്‍ മറ്റെന്തെങ്കിലും കഴിക്കാമെന്ന ചിന്തയെ കുറയ്ക്കാനും അമിത വിശപ്പ് തടയാനും സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News