വിലകൂട്ടി വില്പന, ഫ്ലിപ്കാർട്ടിനെതിരെ കേസ് കൊടുത്ത് യുവതി; ഒടുവിൽ നഷ്ടപരിഹാരം വിധിച്ച് കോടതി

ബംഗളൂരുവിൽ ഫ്ലിപ്കാർട്ടിനെതിരെ കേസ് കൊടുത്ത യുവതിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി. ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയ്ക്കിടെ ഓണ്‍ലൈന്‍ വില്പന സൈറ്റായ ഫ്ലിപ്കാര്‍ട്ട്, ഷാംപൂവിന് പരമാവധി ചില്ലറ വിൽപ്പന വിലയുടെ (എംആർപി) ഇരട്ടി ഈടാക്കിയെന്ന പേരിലാണ് യുവതി കോടതിയെ സമീപിച്ചത്. ബംഗളൂരു ഉപഭോക്തൃ കോടതിയാണ് 20,000 രൂപ നഷ്ടപരിഹാരം നല്കാൻ ഉത്തരവിട്ടത്.

ALSO READ: ജനങ്ങൾക്കിടയിൽ സ്ത്രീധന വിഷയത്തിൽ കൂടുതൽ ബോധവൽക്കരണം ആവശ്യം; ആരിഫ് മുഹമ്മദ് ഖാൻ

ബംഗളൂരു സ്വദേശിയായ സൗമ്യ പിയാണ് ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് വില്പനയ്ക്കിടയിൽ 191 രൂപയുടെ പതഞ്ജലി കേശ് കാന്തി പ്രോട്ടീൻ ഹെയർ ക്ലെൻസർ ഓര്‍ഡര്‍ ചെയ്തത്. തന്റെ പാഴ്‌സൽ കൈയിൽ കിട്ടിയപ്പോഴാണ് താന്‍ ഓര്‍ഡര്‍ ചെയ്ത സാധനത്തിന്‍റെ യഥാര്‍ത്ഥ വില വെറും 95 രൂപയാണെന്ന് സൗമ്യയ്ക്ക് മനസിലായത്. എന്നാല്‍ ഇതിന്‍റെ ഇരട്ടിയിലേറെ തുകയായിരുന്നു ഇവര്‍ നിന്നും ഈടാക്കിയിരുന്നത്. ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയില്‍ ഫ്ലിപ്കാര്‍ട്ട് ഈ ഉത്പന്നത്തിന് ഇട്ടിരുന്ന വില 140 രൂപയായിരുന്നു. കൂടാതെ ഷിപ്പിംഗിനായി 99 രൂപ അധികം നല്‍കണമെന്നും ആവശ്യപ്പെട്ടു.

ALSO READ: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

വിലയിലുള്ള വലിയ വ്യത്യാസം ചൂണ്ടിക്കാട്ടി സൗമ്യ കസ്റ്റമർ കെയറിനെ ബന്ധപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. ഷാംപുവിന്‍റെ പരമാവധി ചില്ലറ വിലയില്‍ കൂടിയ വിലയ്ക്ക് സാധനം വിറ്റ ഫ്ലിപ്കാര്‍ട്ടിന്‍റെ നടപടി തെറ്റാണെന്നും ഇത് കുറ്റകരമായ കാര്യമാണെന്നും കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് യുവതിക്ക് അനുകൂലമായി കോടതി വിധിച്ചത്. ഷാപുവിന് ഈടാക്കിയ അധിക തുകയായ 96 രൂപ ഫ്ലിപ്കാര്‍ട്ട് തിരിച്ച് നല്‍കണം. ഒപ്പം ഉപഭോക്താവിന് നല്‍കിയ സേവനത്തിലെ പോരായ്മയ്ക്ക് 10,000 രൂപ നഷ്ടപരിഹാരം, അന്യായമായ വ്യാപാരത്തിന് 5,000 രൂപ അധിക പിഴ. സൗമ്യയുടെ കോടതി ചെലവുകള്‍ക്ക് 5,000 രൂപയും ചേര്‍ത്ത് 20,000 രൂപ ഫ്ലിപ്കാര്‍ട്ട്, സൗമ്യയ്ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി വിധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News