ആലുവ മണപ്പുറത്തേക്കുള്ള നടപ്പാലത്തില്‍ നിന്നും ചാടി യുവതി മരിച്ചു. ആലുവ ചാലക്കല്‍ സ്വദേശി ഗ്രീഷ്മ (23) ആണ് ചൊവ്വ രാത്രി ഏഴ് മണിയോടെ പാലത്തില്‍ നിന്നും ചാടിയത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു.
Read Also: അപകടത്തിൽ പെട്ട ബൈക്ക് സ്റ്റാർട്ട് ചെയ്തതോടെ ആളിക്കത്തി; യാത്രികന് പൊള്ളലേറ്റു
പിന്നീട് ഉളിയന്നൂരിലെ സന്നദ്ധ സംഘടനയുടെ സ്‌കൂബ ടീം നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പിന്നീട് ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read Also: പാലക്കാട് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടതല്ല് ; ദൃശ്യങ്ങൾ പുറത്ത്
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
News Summary: A young woman died after jumping from the footbridge leading to Manappuram in Aluva.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here