കർണാടക ഖനി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കുത്തേറ്റ് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വീടിനുള്ളിൽ

കർണാടക ഖനി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ. 37കാരി പ്രതിമയാണ് മരിച്ചത്. കർണാടക സുബ്രമണ്യപുരയിലെ വീട്ടിൽ ഞായറാഴ്ച രാവിലെയാണ് പ്രതിമയുടെ മൃതദേഹം കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടിലെത്തിയ യുവതിയുടെ സഹോദരനാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

Also Read; ഇൻസ്റ്റഗ്രാം തുറക്കാൻ പേടിയാണ്, ആ ചിത്രങ്ങൾ എന്നെ ബാധിക്കുന്നു, മിഠായി പൊതിയുന്നത് പോലെ കുഞ്ഞുങ്ങളെ….;ഷെയ്ൻ നിഗം പറയുന്നു

രാത്രി പ്രതിമയുടെ ഭർത്താവും മകനും വീട്ടിലില്ലായിരുന്ന സമയത്താണ് കൃത്യം നടന്നത്. ശനിയാഴ്ച രാത്രി പ്രതിമയെ ഫോൺ വിളിച്ചിട്ടു കിട്ടാത്ത സഹോദരൻ രാവിലെ വീട്ടിലെത്തുകയായിരുന്നു. മൃതദേഹം കണ്ടു അദ്ദേഹം തന്നെ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. പ്രതിമയുമായി അടുത്ത ബന്ധമുള്ളയാളാണ് കൊലപാതകി എന്നാണ് പോലീസിന്റെ നിഗമനം.

Also Read; ഗാസയിൽ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് അറബ് രാജ്യങ്ങൾ; എതിർത്ത് അമേരിക്ക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News