ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് വനിതാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി)യുടെ പ്രാദേശിക നേതാവായ നന്ദിനി രാജ്ഭറിനെയാണ് ഭൂമിത്തർക്കത്തെ തുടർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. നന്ദിനിയുടെ വീട്ടിൽ വെച്ചാണ് ഇവരെ കൊലപ്പെടുത്തിയത്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ആനന്ദ് യാദവ്, ധ്രുവ് ചന്ദ്ര യാദവ് എന്നിവരെയും കൂടാതെ ഒരു സ്ത്രീയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Also Read; 8600 വർഷം പഴക്കമുള്ള റൊട്ടി; തുർക്കിയിൽ പുളിപ്പിച്ചുണ്ടാക്കിയ റൊട്ടിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി..!
നന്ദിനിയുടെ ഭർത്താവിന്റെ ബന്ധുക്കളുമായായിരുന്നു ഭൂമിത്തർക്കം. ഇവരുടെ ബന്ധു ബാലകൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ഭൂമി മുൻപ് പ്രാദേശിക ഭൂമാഫിയ അനധികൃതമായി പിടിച്ചെടുത്തിരുന്നു. ഇതിനെതിരെ ഇയാൾ പ്രതിഷേധമുയർത്തിയിരുന്നുവെങ്കിലും കഴിഞ്ഞ ഫെബ്രുവരിയിൽ ഇയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. റെയിൽവേ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Also Read; ഭാര്യയെ കൊലപ്പെടുത്തി ചവറ് കൂനയിൽ തള്ളി; കുഞ്ഞുമായി ഇന്ത്യയിലേക്ക് കടന്ന് യുവാവ്
ശ്രാവൺ യാദവ്, ധ്രുവ് ചന്ദ്ര യാദവ്, പന്നെ ലാൽ യാദവ് എന്നിവർ തട്ടിപ്പ് നടത്തിയതിനെതിരെ നന്ദിനി രാജ്ഭറും ബന്ധുവും രംഗത്ത് വന്നിരുന്നു. ഇതിൽ പന്നെ ലാക് പൊലീസ് പിടിയിലാവുകയും ജയിലിലാക്കപ്പെടുകയും ചെയ്തിരുന്നു. തന്റെ ബന്ധുവായ ബാലകൃഷ്ണയുടെ ഭൂമി കൈയേറിയ സംഭവത്തിലും ഭൂമാഫിയയെ അറസ്റ്റ് ചെയ്യണമെന്ന് നന്ദിനി രാജ്ഭർ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് നന്ദിനിയെ ക്രൂരമായി കൊലപ്പെടുത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here