അപകടത്തിൽപ്പെട്ട യുവതി കലുങ്കിനടിയിൽ കിടന്നത് മണിക്കൂറുകളോളം; അപകടം പുറംലോകമറിഞ്ഞത് കലുങ്കിന് പുറത്തേക്ക് കാലുകൾ ഉയർന്നു നിന്നത് കണ്ട്

സ്കൂട്ടർ കലുങ്കിൽ ഇടിച്ച മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് യുവതി കിടന്നത് മണിക്കൂറുകളോളം. സഹായം ലഭിക്കാതെ ഒടുവിൽ ആരുമറിയാതെ ദാരുണാന്ത്യം. മല്ലപ്പള്ളി മഞ്ഞത്താനത്ത് 25-കാരിയായ സിജി എം ബിജിയാണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച രാത്രി മുട്ടുമൺ–ചെറുകോൽപുഴ റോഡിൽ പമ്പ ജലസേചന പദ്ധതിയുടെ നീർപ്പാലത്തിനു സമീപമാണ് അപകടം നടന്നത്. ഈ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു സിജി.

Also Read; ഭോപ്പാലില്‍ ക്രിസ്തീയ ദേവാലയത്തില്‍ കാവി കൊടി നാട്ടിയ സംഭവം; കേസെടുക്കാതെ മധ്യപ്രദേശ് പൊലീസ്

നീർപ്പാലത്തിനു താഴെ റോഡിലെ കലുങ്കിൽ ഇടിച്ച സ്‌കൂട്ടറും യുവതിയും കലുങ്കിനടിയിലേക്ക് വീഴുകയായിരുന്നു. കലുങ്കിനോടു ചേർന്നു കാൽ ഉയർന്നുനിൽക്കുന്നതു കണ്ടിട്ടാണ് ഇന്നലെ പുലർച്ചെ ഒരു മണിയോടെ ഇതുവഴി കാറിൽ വന്നവർ ആദ്യമായി സംഭവം അറിഞ്ഞത്പുലർച്ചെ ഒന്നേകാലോടെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭർത്താവ് അബ്ദീഷ് ഇടുക്കിയിലുള്ള ജോലിസ്ഥലത്ത് ആയിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.

Also Read; മദ്യപാനത്തിനിടെ തർക്കം; കൈയിലിരുന്ന ഗ്ലാസ് പൊട്ടിച്ച് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു, യുവാവ് അറസ്റ്റിൽ

അരകിലോമീറ്റർ അകലെ ഭർത്താവിന്റെ മാതാപിതാക്കൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽനിന്ന് രാത്രി 9 മണിയോടെ ഭക്ഷണം കഴിച്ചു മടങ്ങിയതാണെന്നാണ് വീട്ടുകാർ പറഞ്ഞത്. അപകടത്തിൽ മരിച്ച സിജി പാട്ടക്കാല അക്ഷയ സെന്ററിലെ ജീവനക്കാരിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News