വനിതാ ഡിഎസ്പിയുടെ മുടി പിടിച്ച് വലിച്ചു, ക്രൂരമായി മര്‍ദിച്ച് പ്രതിഷേധക്കാര്‍; വീഡിയോ

കൊലപാതകക്കേസില്‍ പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ പൊലീസുകാരിയെ കയ്യേറ്റം ചെയ്ത് പ്രതിഷേധക്കാര്‍. തമിഴ്‌നാട്ടിലെ വിരുത് നഗറിലെ അരുപ്പുകോട്ടെയിലാണ് സംഭവം. അരുപ്പുകോട്ടെയിലെ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നിലായിരുന്നു പ്രതിഷേധം.

സംഭവത്തില്‍ ഡിഎസ്പിയുടെ മുടിയ്ക്ക് പിടിച്ച് വലിച്ച 30 വയസുള്ള യുവാവ് ബാലമുരുഗനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രാമത്തിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള പൂര്‍വ്വ വൈരാഗ്യത്തിന്റെ പേരില്‍ തിങ്കളാഴ്ച ഒരു യുവാവിനെ കൊല ചെയ്തിരുന്നു. കാളികുമാര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.

കാളികുമാറിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും ഗ്രാമവാസികളും ചേര്‍ന്ന് നടത്തിയ പ്രതിഷേധം നിയന്ത്രിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്.

പ്രതിഷേധക്കാര്‍ റോഡ് തടയാന്‍ ശ്രമിച്ചപ്പോള്‍ ഇവരോട് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട വനിതാ ഡിഎസ്പി ഗായത്രിയെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഡിഎസ്പിയുടെ മുടിയില്‍ പിടിച്ച് പ്രതിഷേധക്കാര്‍ വലിക്കുന്നതും അടിക്കുന്നതുമായ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News