ലേഡി സിങ്കത്തിന്റെ ഡ്യുപ്പ്, സോഷ്യൽ മീഡിയയിൽ വൈറലായി ​ദീപിക പദുക്കോണിനെ അനുകരിച്ച പെൺകുട്ടി

Deepika Padukone Viral Video

രോഹിത്ത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്സിന്‍റെ ഭാഗമായ സിങ്കം എഗെയ്‌ന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി. ബോളിവുഡിലെ ദീപാവലി റിലീസായെത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ഒരു പ്രധാന റോളിൽ ദീപിക പദുക്കോൺ എത്തുന്നു. ചിത്രത്തിന്റെ ട്രെയിലറിലെ ദീപികയുടെ അഭിനയം ​ട്രോളായി മാറുകയുണ്ടായി.

ദീപികയുടെ ട്രെയിലറിലെ ഡയലോ​ഗും, ഭാവങ്ങളും അതുപോലെ അനുകരിച്ചാണ് സൊണാലിക പുരി എന്ന ഇൻഫ്ലുവൻസർ സോഷ്യല്‍ മീഡിയയിൽ കൈയടി നേടുന്നത്. വീഡിയോ ഇതിനകം വൈറലായി മാറിയിട്ടുണ്ട്. രസകരമായ കമന്‍റുകളാണ് വീഡിയോക്ക് അടിയിൽ വരുന്നത്.

Also Read: വീണ്ടും കല്യാണത്തിനൊരുങ്ങി താരകുടുംബം; ആദ്യ ക്ഷണക്കത്ത് സ്റ്റാലിന്

ദീപികയുടെ അഭിനയത്തേക്കാള്‍ റീല്‍സ് കൊള്ളാം എന്നാണ് ചിലരുടെ അഭിപ്രായം. ​ദീപികയുടെ ഡ്യൂപ്പായി സൊണാലിക പുരിയെ എടുക്കാമെന്നാണ് ചില കമന്റുകൾ. ദീപികയുടെ ലുക്ക് അതുപോലെ തന്നെയുണ്ടെന്നാണ് ചിലരുടെ അഭിപ്രായം‌.

Also Read: ലഹരിക്കേസ്: പ്രയാഗ മാർട്ടിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

കരീന കപൂർ, ജാക്കി ഷ്റോഫ്, അർജുൻ കപൂർ, ടൈഗർ ഷ്റോഫ്, രൺവീർ സിംഗ്, അക്ഷയ് കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിങ്കം എഗെയ്ൻ 2024 നവംബർ 1 നാണ് റിലീസ് ചെയ്യുന്നത്. അജയ് ദേവഗണും, , രോഹിത്ത് ഷെട്ടിയും, ജിയോ സ്റ്റുഡിയോയും ചേർന്നാണ് സിനിമ നിർമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News