മണിക്കൂറുകളോളം ബസ് കാത്ത് നിന്നിട്ടും വണ്ടി കിട്ടിതിരുന്ന കോപത്തില്‍ നോണ്‍ സ്റ്റോപ്പ് ബസിന് നേരെ യുവതി കല്ലെറിഞ്ഞു. കര്‍ണാടകയിലെ കൊപ്പല്‍ എന്ന ടൗണിലാണ് സംഭവം. കൊപ്പലിലെ ഹുലിഗെമ്മ ക്ഷേത്രത്തില്‍ ദർശനത്തിന് പോയ ലക്ഷ്മി എന്ന യുവതിയാണ് ക്ഷമ നശിച്ച് മുന്നില്‍ കൂടെ കടന്നുപോയ ബസിന് നേരെ കല്ലെറിഞ്ഞത്.
ALSO READ: ഷാജൻ സ്കറിയ നടത്തുന്നത് മാധ്യമ പ്രവർത്തനമല്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി; മറുനാടന് വീണ്ടും തിരിച്ചടി
കൊപ്പൽ-ഹോസപേട്ട നോൺ-സ്റ്റോപ്പ് ബസിന് നേരെ കല്ലേറുണ്ടായത്. ബസിന്‍റെ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കല്ലേറു ബസില്‍ കൊണ്ടപ്പോള്‍ ഡ്രൈവര്‍ മുത്തപ്പ വണ്ടി നിര്‍ത്തി യുവതിയെ കയറ്റി. എന്നാല്‍ ഡ്രൈവര്‍ വാഹനം പിന്നീട് നിര്‍ത്തിയത് മുനീർബാദ് പൊലീസ് സ്റ്റേഷനിലായിരുന്നു.
യുവതി പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോള്‍ മാപ്പ് പറയുകയും 5000 രൂപ പിഴ അടക്കുകയും ചെയ്തു. പിന്നീട് ഇതേ ബസിൽ തന്റെ ഗ്രാമത്തിലേക്ക് പോകുകയും ചെയ്തു. ലക്ഷ്മിയും കൂട്ടരും റോഡിന്‍റെ എതിർഭാഗത്താണ് നിന്നതെന്നും നോൺ-സ്റ്റോപ്പ് സർവീസ് ആയതിനാലാണ് നിർത്താതെ പോയതെന്നും ഡ്രൈവർ മുത്തപ്പ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here