യാചകനോടൊപ്പം ഒളിച്ചോടി യുപി വനിത; ആറ് മക്കള്‍ ഒറ്റയ്ക്കായി

elopement-up-police

ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ 36കാരി ഭിക്ഷക്കാരനോടൊപ്പം ഒളിച്ചോടി. ഭര്‍ത്താവും ആറ് കുട്ടികളുമുണ്ട് ഇവർക്ക്. അതേസമയം ഭാര്യയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 87 പ്രകാരം ഭര്‍ത്താവ് രാജു പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് തിരച്ചില്‍ നടത്തിവരികയാണ്.

ഭാര്യ രാജേശ്വരിക്കും ആറ് കുട്ടികള്‍ക്കുമൊപ്പം ഹര്‍ദോയിയിലെ ഹര്‍പാല്‍പൂര്‍ ഏരിയയിലാണ് താന്‍ താമസിക്കുന്നതെന്ന് 45കാരനായ രാജു പരാതിയില്‍ പറയുന്നു. നാല്‍പ്പത്തിയഞ്ചുകാരനായ നന്‍ഹെ പണ്ഡിറ്റ് പലപ്പോ‍ഴും അയല്‍പക്കത്ത് ഭിക്ഷ യാചിക്കാന്‍ വരുമായിരുന്നു. പണ്ഡിറ്റ് പലപ്പോഴും രാജേശ്വരിയുമായി ചാറ്റ് ചെയ്യാറുണ്ടായിരുന്നു. അവര്‍ ഫോണിലൂടെ സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also: ചോറ്റാനിക്കരയില്‍ 30 വര്‍ഷമായി അടച്ചിട്ടിരുന്ന വീട്ടിലെ ഫ്രിഡ്ജില്‍ തലയോട്ടി, വിരലുകള്‍ പ്രത്യേകമായി പൊതിഞ്ഞ നിലയില്‍; ഉടമസ്ഥന്റെ പ്രതികരണമിങ്ങനെ

ജനുവരി മൂന്നിന് ഉച്ചയ്ക്ക് 2 മണിയോടെ രാജേശ്വരി മകള്‍ ഖുശ്ബുവിനോടൊപ്പം വസ്ത്രങ്ങളും പച്ചക്കറികളും വാങ്ങാന്‍ മാര്‍ക്കറ്റിലേക്ക് പോകുകയാണെന്ന് പറഞ്ഞ് പുറത്തുപോകുകയായിരുന്നു. തിരിച്ചെത്താത്തത് കണ്ടപ്പോള്‍ എല്ലായിടത്തും തിരഞ്ഞു, പക്ഷേ കണ്ടില്ല. എരുമയെ വിറ്റ് പണവും കൊണ്ടുപോയതായി സംശയിക്കുന്നുവെന്നും രാജു പരാതിപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News