ദീപാവലി ആഘോഷങ്ങളും കഴിഞ്ഞതോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെ വായുഗുണനിലവാര ഇന്‍ഡക്‌സ് വളരെ ഉയരത്തിലെത്തിയിരുന്നു. വായുവിന്റെ ഗുണനിലവാര വളരെ മോശമായതിനെ തുടര്‍ന്ന് പല നടപടികളും സ്വീകരിച്ചുവരുന്നതിനിടയില്‍ അയല്‍രാജ്യമായ പാകിസ്ഥാനിലെ ലാഹോറിലെ വായുഗുണനിലവാരം 1900ത്തിലെത്തി നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഏറ്റവും മോശമായ നിലയില്‍ ലോഹാറിലെ വായുവിന്റെ ഗുണനിലവാരമെത്തിയത്.
ALSO READ: ’30 വര്‍ഷത്തോളം ചെയിന്‍ സ്മോക്കര്‍; അത് ആരും മാതൃകയാക്കരുത്’: ഷാരൂഖ് ഖാന്‍
ലോകകാരോഗ്യ സംഘടന നിശ്ചയിച്ചിരിക്കുന്ന പരിധിയേക്കാള്‍ ആറിരട്ടി മോശമായ അവസ്ഥയിലാണ് ലാഹോറിലെ വായുവിന്റെ അവസ്ഥ. ഇതോടെ സര്‍ക്കാര്‍ സ്‌കൂളുകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കുന്നതിനൊപ്പം ജീവനക്കാര്‍ക്കും മറ്റ് തൊഴില്‍മേഖലയിലുള്ളവര്‍ക്കും വര്‍ക്ക്ഫ്രം ഹോമും നല്‍കിയിട്ടുണ്ട്.
ആരോഗ്യത്തെ വളരെ ഹാനികരമായി ബാധിക്കുന്ന ഘടകങ്ങള്‍ വലിയതോതിലാണ് വായുവില്‍ നിലവിലുള്ളത്. 24 മണിക്കൂറില്‍ ഡബ്ല്യുഎച്ച്ഒ നിര്‍ദേശിച്ചിരിക്കുന്നതിന്റെ നാല്‍പതെരട്ടിയാണ് ഇപ്പോഴുള്ളത്.
നഗരവാസികളോട് വീട്ടില്‍ തുടരാനാണ് നിര്‍ദേശം. ഒപ്പം വാതിലുകളും ജനലുകളും അടയ്ക്കാനും അനാവശ്യ യാത്ര ഒഴിവാക്കാനും നിര്‍ദേശമുണ്ട്. റിക്ഷകള്‍ സര്‍വീസ് നടത്തുന്നതും ചിലയിടങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവപ്പിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നുമടിക്കുന്ന കാറ്റിന്റെ പ്രത്യാഘാതമാണ് ഇതിന് പിന്നിലെന്നും എന്നാല്‍ പ്രകൃതിദത്തമായ ഇത്തരം പ്രതിഭാസങ്ങളില്‍ ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് കത്തയച്ചിട്ടുണ്ടെന്നുമാണ് പാക് അധികൃതര്‍ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here