കുപ്രസിദ്ധ അധോലോക നേതാവ് വെടിയേറ്റ് മരിച്ചു; സംഭവം വിവാഹചടങ്ങിനിടെ

പാകിസ്ഥാനിലെ ലാഹോര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കുപ്രസിദ്ധ അധോലോക നേതാവ് അമീര്‍ ബാലാദ് ടിപ്പു കൊല്ലപ്പെട്ടു. ചുങ്ങ് മേഖലയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ടിപ്പുവിന്റെ അനുയായികള്‍ നടത്തിയ പ്രത്യാക്രമണത്തില്‍ വെടിയുതിര്‍ത്തയാളും കൊല്ലപ്പെട്ടു. ലാഹോര്‍ ആസ്ഥാനമായുള്ള വന്‍കിട ചരക്കുഗതാഗത ശൃംഖലയുടെ ഉടമയാണിയാണ് ടിപ്പു.

ALSO READ:  അഭിനയത്തിലും സംവിധാനത്തിലും കയ്യടി നേടിയ താരം; ദിലീഷ് പോത്തന് ജന്മദിനാശംസകൾ നേർന്ന് ഭാവന സ്റ്റുഡിയോസ്

ടിപ്പുവിനും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ക്കും നേരെയായിരുന്നു ആക്രമണം. ഉടന്‍ തന്നെ ഇയാളുടെ അംഗരക്ഷകര്‍ പ്രത്യാക്രമണം നടത്തി. ലാഹോറിലെ ജിന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ടിപ്പുവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ഇയാളുടെ അനുയായികള്‍ ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടുകയും വികാരാധീനരായി അലറിക്കരയുകയും ചെയ്‌തെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ:  ഇനി മസനഗുഡിയല്ല…. കൊടൈക്കനാല്‍! ത്രില്ലിംഗ് യാത്രയ്‌ക്കൊരുങ്ങി മഞ്ഞുമ്മല്‍ ബോയ്‌സ്

അമീറിന്റെ പിതാവ് ആരിഫ് അമീര്‍ എന്ന ടിപ്പു ട്രക്കന്‍വാലയും സമാനമായ രീതിയിലാണ് കൊല്ലപ്പെട്ടത്. 2010ല്‍ അലാമ ഇഖ്ബാല്‍ വിമാനത്താവളത്തില്‍ വച്ചാണ് ആരിഫിന് നേരെ ആക്രമണം ഉണ്ടായത്. ടിപ്പുവിന്റെ മുത്തച്ഛനും കൊല്ലപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News