മകന്റെ പഠനത്തിനായി ചെലവാക്കിയത് ലക്ഷങ്ങൾ; സംവിധായകനെ ചേർത്തുനിർത്തി നടിപ്പിൻ നായകൻ

തമിഴിന് പുറമെ ഇന്ത്യയിലൊട്ടാകെ ആരാധകരുള്ള താരമാണ് നടിപ്പിൻ നായകൻ സൂര്യ. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി നിൽക്കുന്ന നടനും ആണ്. തമിഴ് മക്കൾക്ക് ഏത് പ്രതിസബ്ന്ധി വന്നാലും ആദ്യമെത്തുന്നവരിൽ മുൻപിൽ തന്നെ സൂര്യയുണ്ടാവും. പലപ്പോഴും സഹായങ്ങൾ ചെയ്യുന്നത് മറ്റുള്ളവർ അറിയുക പോലുമില്ല. സാധാരണ ജനങ്ങൾക്ക് പുറമെ സാമ്പത്തികമായി സഹപ്രവർത്തകരെയും സൂര്യ ചേർത്തുനിർത്തിയ സംഭവങ്ങൾ നിരവധിയുണ്ട്. അത്തരമൊരു അനുഭവമിതാ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

ALSO READ: പാപനാശം ഹെലിപ്പാട് കുന്നിന്‍ മുകളില്‍ നിന്നും യുവതി താഴേയ്ക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബുദ്ധിമുട്ട് വന്ന സാഹചര്യത്തിൽ സാമ്പത്തികമായി സഹായിച്ച സൂര്യയെ കുറിച്ച് സംവിധായകൻ മണി ഭാരതി പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തത്. സൂര്യയുടെ ചിത്രങ്ങളായ നേര്ക്ക് നേർ, പൂവെല്ലം കേട്ടുപ്പാർ എന്നിവയുടെ സഹസംവിധായകൻ ആയിരുന്നു മണി ഭാരതി. അക്കാലത്ത് തുടങ്ങിയ സൗഹൃദം ഇന്നും നിലനിൽക്കുന്നുണ്ടെന്നും ‘നേര്ക്ക് നേർ’ എന്ന സിനിമയ്ക്ക് ശേഷം വിവാഹം കഴിഞ്ഞ മണിയെ അന്ന് സൂര്യ വീട്ടിലേക്ക് ക്ഷണിച്ച് വിരുന്ന് നൽകിയെന്നും ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞു.

അഞ്ച് വർഷത്തിന് മുൻപ് മകൻ എഞ്ചിനീയറിങ് അവസാന വർഷ വിദ്യാർഥി ആയിരിക്കെ ഫീസ് അടക്കാൻ സാധിച്ചിരുന്നില്ല. ഓരോ വർഷവും ഒരു ലക്ഷം രൂപ ഫീസ് അടക്കേണ്ട സാഹചര്യം വരികയും അതില്ലാത്ത പക്ഷം ആരോട് സഹായം ചോദിക്കുമെന്ന് ആലോചിച്ചിരിക്കുമ്പോൾ സൂര്യയെ സമീപിക്കാമെന്ന് ഓർത്തു. അതുവരെ സൂര്യയോട് പ്രത്യേകിച്ച് സഹായം ഒന്നും ചോദിക്കാതിരുന്ന സംവിധായകൻ മാനേജർ വഴി പോയാൽ കാര്യങ്ങൾ നടക്കില്ലെന്ന് മനസിലാക്കിയതിനു ശേഷം അദ്ദേഹത്തിന്റെ പേഴ്സണൽ നമ്പർ കണ്ടുപിടിച്ച് മെസേജ് അയച്ചു. അഞ്ച് മിനിറ്റിനു ശേഷം സൂര്യയുടെ ആൾ മണി ഭാരതിയെ വിളിക്കുകയും കോളേജ് വിവരങ്ങൾ അയക്കാൻ പറയുകയും ചെയ്തു. സൂര്യയുടെ ഓഫീസിൽ നിന്ന് രണ്ട് ദിവസം കഴിഞ്ഞ് ഫോൺ വരികയും ഡിഡി റെഡിയായെന്നും കളക്ട് ചെയ്യണമെന്നും അറിയിച്ചതായും മണി ഭാരതി പറഞ്ഞു.

ALSO READ: കലോത്സവം അക്ഷരാർത്ഥത്തിൽ കൊല്ലത്തിന്റെ മഹോത്സവമായി മാറും; നടി നിഖില വിമൽ ഉദ്‌ഘാടന സമ്മേളനത്തിലും നടൻ മമ്മൂട്ടി സമാപന സമ്മേളനത്തിലും പങ്കെടുക്കും

ബോംബൈയിൽ സിനിമാ ഷൂട്ടിങ്ങിന്റെ തിരക്കിലായിരുന്നിട്ടും മറക്കാതെ സഹായം ചെയ്ത സൂര്യയെ സ്നേഹത്തോടെയും ബഹുമാനത്തോടെയും മണി ഭാരതി ഓർക്കുന്നു. ഫീസ് അടച്ച ശേഷം സൂര്യക്ക് മെസേജ് അയച്ചപ്പോൾ ‘ഓൾദി ബെസ്റ്റ്’ എന്നും ആർക്ക് എന്തൊക്കെ ചെയ്യണമെന്ന് എനിക്കറിയാമെന്നും സൂര്യ മറുപടി നൽകിയതായും സംവിധായകൻ കൂട്ടിച്ചേർത്തു. നല്ല മനസ്സുള്ള സൂര്യ തന്നെ ആശ്ചര്യപ്പെടുത്തിയെന്നും മണി ഭാരതി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News