ആ ദുഃഖത്തിൽ നിന്നും പതിയെ കരകയറുന്നു, വിഷമഘട്ടത്തില്‍ കൂടെ നിന്ന് ആശ്വസിപ്പിച്ചവർക്ക് നന്ദി പറഞ്ഞ് ലക്ഷ്മി ഗോപാലസ്വാമി

മലയാളികളുടെ പ്രിയ നായികയാണ് ലക്ഷ്മി ഗോപാല സ്വാമി. നൃത്തം കൊണ്ടും അഭിനയം കൊണ്ടും തന്റേതായ ഒരു ശൈലി ലക്ഷ്മി സിനിമകളിൽ കൊണ്ടുവന്നിരുന്നു. ജയറാമിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളാണ് ലക്ഷ്മി ഗോപാല സ്വാമിയുടെ ഏറ്റവും മികച്ച മലയാള ചിത്രം. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ALSO READ: ഗ്യാസ്, വയറുവേദന, ദഹനക്കേട് ഇവ അകറ്റാം; പെരുംജീരകമിട്ട വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം

നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ മാതാവ് ഉമാ ഗോപാലസ്വാമി അടുത്തിടെയാണ് അന്തരിച്ചത്. മാതാവ് അന്തരിച്ച വിവരം ലക്ഷ്മി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അറിയിച്ചത്. ഇപ്പോഴിതാ, അമ്മയുടെ കര്‍മ്മങ്ങള്‍ നടത്തിയെന്ന വാർത്തയാണ് താരം പങ്കിട്ടിരിക്കുന്നത്. എല്ലാവരും അമ്മയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കണമെന്നും, വിഷമഘട്ടത്തില്‍ കൂടെ നിന്ന് തങ്ങളെ ആശ്വസിപ്പിച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നും സോഷ്യൽ മീഡിയയിൽ ലക്ഷ്മി ഗോപാല സ്വാമി കുറിച്ചു.

ALSO READ: വിഴിഞ്ഞം തുറമുഖത്ത് രണ്ടാമത്തെ കപ്പൽ ഉടൻ എത്തും

ലക്ഷ്മി ഗോപാല സ്വാമിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

ഞങ്ങളുടെ ലോകം തന്നെ അവസാനിച്ചുവെന്നാണ് കരുതിയത്. നിശ്ചലമായി നില്‍ക്കുന്ന അവസ്ഥ മാറി വരികയാണ്. ആ ദു:ഖത്തില്‍ നിന്നും പതിയെ കരകയറി വരികയാണ് എല്ലാവരും. അമ്മയുടെ ആത്മശാന്തിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന ഇനിയും തുടരണം. വിഷമഘട്ടത്തില്‍ കൂടെ നിന്ന് ഞങ്ങളെ ആശ്വസിപ്പിച്ച എല്ലാവരോടും നന്ദി പറയുന്നു. നല്ല വാക്കുകളും പ്രാർത്ഥനകളുമെല്ലാം ഞങ്ങള്‍ക്ക് വലിയൊരു ആശ്വാസമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News