കൊല്ലം സുധിയുടെ വീട്ടിൽ സർപ്രൈസുമായി ലക്ഷ്മി നക്ഷത്ര, കുഞ്ഞുങ്ങൾക്ക് ക്രിസ്‌മസ്‌ സമ്മാനവുമായി വീഡിയോ; നിങ്ങൾ തനിച്ചല്ല കുട്ടികളെ എന്ന് ആരാധകർ

കൊല്ലം സുധിയുടെ വീട്ടിലെത്തി ക്രിസ്മസ് ആഘോഷിച്ച് അവതാരിക ലക്ഷ്മി നക്ഷത്ര. സുധിയുടെ കുട്ടികൾക്ക് വസ്ത്രങ്ങളും സമ്മാനങ്ങളുമായിട്ടാണ് ലക്ഷ്മി നക്ഷത്ര എത്തിയത്. സുധിയുടെ വേർപാട് സംഭവിച്ച് ഏഴ് മാസം മാത്രമെ ആയിട്ടുള്ളു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് മക്കളും ഇത്തവണ ക്രിസ്മസ് ആഘോഷിക്കേണ്ടെന്നാണ് തീരുമാനിച്ചിരുന്നത്. ഇവിടെക്കാണ് നിറേയെ സമ്മാനങ്ങളുമായി ലക്ഷ്മി എത്തിയത്.

ALSO READ: മമ്മൂട്ടി ചിത്രം കാതലിനെ പ്രശംസിച്ച് ന്യൂയോർക് ടൈംസ്

സുധിയുടെ ഭാര്യയായ രേണുവിനും മക്കൾക്കും നിരവധി വസ്ത്രങ്ങളും സുധിയുടെ ഇളയമകനായ നാല് വയസുകാരൻ റിതുലിന് കളിപ്പാട്ടങ്ങളും പപ്പാഞ്ഞിയുടെ വേഷവും കേക്കും എല്ലാം ലക്ഷ്മിയുടെ കയ്യിൽ ഉണ്ടായിരുന്നു. ഈ സന്തോഷ നിയഷങ്ങൾ കോർത്തിണക്കികൊണ്ടുള്ള വീഡിയോ ലക്ഷി തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ALSO READ: അറസ്റ്റ് ചെയ്യുമെന്ന് ആശങ്ക, മകളുടെ വിവാഹം കണക്കിലെടുത്ത് സുരേഷ് ഗോപിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ; സർക്കാരിനോട് നിലപാടു തേടി ഹൈക്കോടതി

അതേസമയം, സമൂഹ മാധ്യമങ്ങളിൽ എപ്പോഴും സജീവമായ താരമാണ് ലക്ഷ്മി നക്ഷത്ര. അടുത്തിടെയായി ധാരാളം വീഡിയോ ലക്ഷ്മി നക്ഷത്ര പങ്കുവെക്കാറുണ്ട്. അവയിൽ പലതും സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആവാറുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News